പിണറായിയുടെ ഫ്ലക്സ് എടുത്തുമാറ്റി, കാന്തപുരത്തിനെതിരെ കേസെടുത്തു! കോഴിക്കോട് കമ്മീഷണറെ സ്ഥലം മാറ്റി

  • By: ‍‍ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: സിപിഎം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് സ്ഥലംമാറ്റം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കെ ജയനാഥിനെ തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.

ഇനി ഒന്നരമാസത്തേക്ക് മീനും കിട്ടില്ല! സംസ്ഥാനത്ത് ഇന്നു മുതൽ ട്രോളിംഗ് നിരോധനം,സൗജന്യ റേഷൻ നൽകും

തിരുവനന്തപുരം റെയിൽവേ എസ്പി കാളിരാജ് മഹേഷ്കുമാറിനെയാണ് പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറ് കേസിലെ അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നതും, പാർട്ടി ആവശ്യപ്പെട്ട രീതിയിലുള്ള അന്വേഷണമല്ല കേസിൽ നടക്കുന്നതെന്നും ജില്ലയിലെ നേതാക്കൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും മാറ്റി സർക്കാർ ഉത്തരവിറങ്ങിയിരിക്കുന്നത്.

ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്....

ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്....

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂർ റോഡിലെ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ബോംബേറുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ തലനാരിഴയ്ക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

കമ്മീഷണർ സ്ഥലത്തെത്തിയത്...

കമ്മീഷണർ സ്ഥലത്തെത്തിയത്...

ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ തുടക്കംമുതലേ അലംഭാവം കാണിക്കുകയാണെന്നാണ് സിപിഎം ആരോപണം. വെള്ളിയാഴ്ച പുലർച്ചെ സംഭവം നടന്നിട്ടും സിറ്റി പോലീസ് കമ്മീഷണർ വൈകീട്ടാണ് സ്ഥലത്തെത്തിയത്.

സിസിടിവി പരിശോധിച്ചില്ല...

സിസിടിവി പരിശോധിച്ചില്ല...

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയെങ്കിലും അന്വേഷണം ഊർജ്ജിതമാക്കുന്ന നടപടിയുണ്ടായില്ല. അക്രമികളെ കണ്ടെത്താൻ ഓഫീസിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പറഞ്ഞ പോലീസ്, സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും സിസിടിവി പരിശോധിക്കാൻ തയ്യാറായിട്ടില്ലെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നുണ്ട്.

പാർട്ടി ആവശ്യപ്പെട്ട രീതിയിലല്ല...

പാർട്ടി ആവശ്യപ്പെട്ട രീതിയിലല്ല...

ഓഫീസിന് നേരെയുണ്ടായ ബോംബേറ് പോലീസ് ഗൗരവകരമായല്ല അന്വേഷിക്കുന്നതെന്നും, സംഭവത്തിൽ പാർട്ടി ആവശ്യപ്പെട്ട രീതിയിലല്ല പോലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നും ജില്ലയിലെ സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

പാർട്ടിയെ അവഗണിക്കുന്നു....

പാർട്ടിയെ അവഗണിക്കുന്നു....

ജില്ലാ കമ്മിറ്റി ഓഫീസ് ബോംബേറ് കേസുമായി ബന്ധപ്പെട്ട വിവാദം ഏറ്റവും പുതിയതാണ്. സിപിഎം ജില്ലാ നേതൃത്വവുമായി അത്ര സ്വരചേർച്ചയിലല്ലായിരുന്നു സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജയനാഥ്. ബോംബേറ് കേസിലെ അക്രമികളെക്കുറിച്ച് ചില സൂചനകൾ നൽകിയിട്ടും കമ്മീഷണർ പാർട്ടിയെ അവഗണിക്കുകയായിരുന്നുവെന്നും സിപിഎം നേതാക്കൾക്ക് പരാതിയുണ്ട്.

മർക്കസ് വിഷയവും...

മർക്കസ് വിഷയവും...

മർക്കസിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് മർക്കസ് മേധാവിക്കെതിരെ പെട്ടെന്ന് കേസെടുത്തതും, എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ലക്സുകൾ എടുത്തുമാറ്റിയതും കെ ജയനാഥിന്റെ നിർദേശപ്രകാരമായിരുന്നു.

പോലീസിനെതിരെ...

പോലീസിനെതിരെ...

സംഭവത്തിൽ പോലീസിനെതിരെ സിപിഎം നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. സിപിഎമ്മിനെ അവഗണിക്കുന്ന കമ്മീഷണർക്കെതിരെ നടപടി വേണമെന്ന് ജില്ലയിലെ നേതാക്കൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

English summary
kozhikode city police commissioner got transfer.
Please Wait while comments are loading...