കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ മന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ജോയി തോമസിനെതിരെയും മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെയും ആഞ്ഞടിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍. മന്ത്രി ബാലകൃഷ്ണനാണ് അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്ന് അനില്‍ കുമാര്‍ ആരോപിച്ചു.

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ടുകളാണ് കോടതിക്ക് മുന്നിലുള്ളത്. പ്രധമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ നടപടിയെടുക്കാതെ സംരക്ഷിക്കുന്ന നിലപാട് ആയിരുന്നു മന്ത്രിയുടേത്. അഴിമതി ബോധ്യമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡ് ഭരണ സമിതി പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

kp-anilkumar

കട്ടത് കയ്യില്‍ വെച്ച് വഴിയെ പോകുന്നവനെ കള്ളനെന്ന് വിളിക്കുകയാണ് ജോയ് തോമസ്. അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ജോയ് തോമസ് ഉന്നയിച്ചിരിക്കുന്നത്. ആരോപണം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ രണ്ടു കോടി രൂപ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അനില്‍ കുമാര്‍ തന്നോട് 4 കോടി രൂപയുടെ അഴിമതി നടത്താന്‍ പ്രേരിപ്പിച്ചിരുന്നെന്ന് കഴിഞ്ഞദിവസം ജോയ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. താന്‍ അഴിമതിക്കാരനല്ല. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. ഇപ്പോഴുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ജോയ് തോമസ് പറഞ്ഞിരുന്നു.

English summary
KP Anil Kumar Minister CN balakrishnan protecting the corrupt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X