കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിനാകണം, തരൂരിന് മനസാക്ഷി വോട്ട്; ആഞ്ഞടിച്ച് സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിക്കണം എന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.

നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജി 23 നേതാക്കളെ ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണ് എന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍ എന്നും കെ സുധാകര്‍ പറഞ്ഞു. ജി 23 നേതാക്കള്‍ പറയുന്നതിലെ കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ നേതൃത്വം തയാറാകണം ആയിരുന്നു എന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

1

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

ജി 23 നേതാക്കളുമായി നല്ല ബന്ധമാണ് തുടരേണ്ടത് എന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഇക്കാര്യം താന്‍ തന്നെ ഗാന്ധി കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല എന്നും കെ സുധാകരന്‍ വിശദീകരിച്ചു. വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് കോണ്‍ഗ്രസിലെ പ്രശ്‌നത്തിന് കാരണം എന്നും കെ സുധാകരന്‍ വ്യക്തമാക്കി.

2

അതേസമയം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എം പി മത്സരിക്കുകയാണ് എങ്കില്‍ മനസാക്ഷി വോട്ട് ചെയ്യും എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായ അവസ്ഥയാണ് എന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാന്‍ ആണ് എന്നും അദ്ദേഹം പറഞ്ഞു.

'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി'ദിലീപിന് റോഹ്തഗിയെങ്കില്‍ അതിജീവിതക്കായി ബസന്ത്.. എല്ലാം വ്യക്തമായി കോടതിയിലെത്തി കാണും'; പ്രിയദര്‍ശന്‍ തമ്പി

3

അശോക് ഗെഹ്ലോട്ടിന് എതിരാളിയായി ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനസാക്ഷി വോട്ട് ചെയ്യട്ടെ എന്നും കെ സുധാകരന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാന്‍ കെ പി സി സി ഇറങ്ങില്ല എന്നും കെ സുധാകരന്‍ വ്യക്തമാക്കി. മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണകരമാണ് എന്നും കെ പി സി സി അധ്യക്ഷന്‍ പറഞ്ഞു.

ഈ ഓണത്തിലെ മലയാളി മങ്ക മാളു തന്നെ.. എന്താ ഒരു ലുക്ക്..; വൈറല്‍ ചിത്രങ്ങള്‍

4

ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

അതേസമയം മുസ്ലീം ലീഗ് യു ഡി എഫ് വിടും എന്നത് ചിലരുടെ കിനാവ് മാത്രമാണ് എന്ന് സുധാകരന്‍ മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. യു ഡി എഫ് വിടുന്നത് സ്വന്തം കുഴി കുഴിക്കുന്നതിന് തുല്യമാണ് എന്ന് മുസ്ലീം ലീഗിന് നന്നായി അറിയാം എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനം മുസ്ലീം ലീഗ് തന്നെ തള്ളിയതാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

English summary
KPCC president K Sudhakaran support G 23 leaders and lashed out at the AICC and gandhi family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X