വിദ്യാര്‍ഥിയോട് കൃഷ്ണദാസും സംഘവും ചെയ്തത്!! എട്ടു മണിക്കൂര്‍...എഫ്‌ഐആര്‍ ഞെട്ടിക്കും....

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: ലക്കിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലി ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതായി എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. എട്ടു മണിക്കൂറോളമാണ് വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ടത്. ഷഹീറിന്റെ പരാതിയെത്തുടര്‍ന്ന് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെയും നിയമോപദേശക സുചിത്രയെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ജിഷ്ണു പ്രണോയിയുടേതിന് സമാനം

നേരത്തേ പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയ്ക്ക് നേരിട്ടതു പോലെയുള്ള ക്രൂരമായ മര്‍ദ്ദനമാണ് ഷഹീറിനും നേരിട്ടതെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജിഷ്ണുവിന്‍റെ മരണത്തിനു മൂന്നു ദിവസം മുന്‍പാണ് ഷഹീര്‍ മര്‍ദ്ദിക്കപ്പെട്ടത്.

കൂട്ടിക്കൊണ്ടു പോയി

ജനുവരി മൂന്നിനാണ് സംഭവം. രാവിലെ കോളേജിലെത്തിയ ഷഹീറിനെ പിആര്‍ഒ വല്‍സകുമാര്‍ ഓട്ടോറിക്ഷയില്‍ കൃഷ്ണദാസിന്റെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയം മൂലമാണ് ഇത്രയും നാള്‍ താന്‍ പരാതി നല്‍കാതെ മാറിനിന്നതെന്ന് ഷഹീര്‍ തന്‍റെ പരാതിയില്‍ കുറിച്ചിരുന്നു.

ജിഷ്ണുക്കേസിലെ രണ്ടാംപ്രതിയും

ജിഷ്ണുക്കേസിലെ രണ്ടാം പ്രതിയായ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും ആ സമയത്തു കൃഷ്ണദാസിന്റെ മുറിയിലുണ്ടായിരുന്നു. സഞ്ജിത്തിന്റെ നേതൃത്തിലാണ് ഷഹീറിനെതിരേ മര്‍ദ്ദനം തുടങ്ങിയത്.

വധഭീഷണി

ക്രൂരമായ മര്‍ദ്ദനമാണ് സഞ്ജിത്തില്‍ നിന്നു ഷഹീറിനു നേരിട്ടത്. ഇടിക്കുകയും ജനനേന്ദ്രിയത്തില്‍ ഇയാള്‍ ചവിട്ടുകയും ചെയ്തു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ റാഗിങ് കേസില്‍ കുടുക്കുമെന്നും വീട്ടില്‍ കയറി കൊല്ലുമെന്നും സഞ്ജിത്ത് ഭീഷണി മുഴക്കി.

കൃഷ്ണദാസും മര്‍ദ്ദിച്ചു

സഞ്ജിത്ത് മാത്രമല്ല കൃഷ്ണദാസും തന്നെ മര്‍ദ്ദിച്ചതായി ഷഹീര്‍ തന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നിലത്തു വീണ ഷഹീറിനെ ഷൂസിട്ട കാലുകള്‍ കൊണ്ടു കൃഷ്ണദാസ് ചവിട്ടുകയായിരുന്നു. നെറ്റിയിലും തലയിലുമാണ് ഷഹീറിനു ചവിട്ടേറ്റത്.

English summary
fir report shows the student is brutally beaten by krishnadas and others.
Please Wait while comments are loading...