കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാക്കി മാറുന്നു...കെഎസ്ആര്‍ടിസിയില്‍ ഇനി നീല യൂണിഫോം

  • By Meera Balan
Google Oneindia Malayalam News

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ നിന്ന് കാക്കി യൂണിഫോം പടിയിറങ്ങുന്നു. കെഎസ്ആര്‍ടിസി ബസുകളിലെ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും കാക്കി യൂണിഫോമിന് പകരം ഇനി നീല യൂണിഫോം വരുന്നു. സമൂല പരിഷ്‌കരണത്തിന്റെ ഭാഗമായി പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.

പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ഇനിമുതല്‍ കടുംനീല പാന്റ്‌സിലും ആകാശനീല ഉടുപ്പിലും പ്രത്യക്ഷപ്പെടാനാണ് നിര്‍ദ്ദേശം. സുരക്ഷ ജീവനക്കാര്‍ത്ത് മാത്രമാണ് കാക്കി വേഷം അനുവദിച്ചിട്ടുള്ളത്. പക്ഷേ ഉടുപ്പിലെ നാല് പോക്കറ്റുകളില്‍ മൂന്നെണ്ണം ഒഴിവാക്കും.

KSRTC

ഉടുപ്പിന് മുന്നില്‍ മുദ്രയും ഉദ്യോഗപ്പേരും ഉണ്ടാകും. കെഎസ്ആര്‍ടിസി മുദ്രയും ഉദ്യോഗപ്പേരും ഉള്‍പ്പെട്ട ക്രീം ഉടുപ്പാകും സ്റ്റേഷന്‍മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ചാര്‍ജ്ജ്മാന്‍ എന്നിവര്‍ക്ക്. ഇതിനൊപ്പം കറുപ്പ് പാന്റ്‌സാണ് വേഷം.

ഒരു പോക്കറ്റുള്ള ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്ക് പുറമെ ഇന്‍സ്‌പെക്ടര്‍, ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എന്നിവരും ഉടുപ്പ് ഇന്‍സര്‍ട്ട് ചെയ്യണം. വെള്ള ഉടുപ്പും കറുത്ത പാന്‍ശുമാണ് ഇവരുടെ വേഷം. മെക്കാനിക്കിനും പമ്പ് ഓപ്പറേറ്റര്‍ക്കും ഗ്യാരേജ് മസ്ദൂറിനും കടുത്ത ചാര നിറത്തിലുള്ള വേഷമാകും. പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ (പുരുഷന്‍) എന്നിവര്‍ക്ക് കാപ്പിപ്പൊടി പാന്റ്‌സും ഉടുപ്പും. വനിതകള്‍ക്ക് ഇതേ നിറത്തിലുള്ള സാരിയും ബഌസും. തുപ്പുകാര്‍ക്ക് കടുംനീല.

English summary
The KSRTC staff would soon sport a professional look by wearing boots and with their shirts tucked in as part of a new dress code replacing the ‘kakki’ introduced over three decades ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X