കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം തിരുവോണ വെടിപൊട്ടിച്ചു; മഹാബലി അഹങ്കാരി, ശരിയാക്കിയത് വാമനന്‍!! തിരിച്ചടിച്ച് ആശംസ

വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച മഹാബലി ദേവേന്ദ്രന് സമനായി അനശ്വരനാകുകയായിരുന്നുവെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ വര്‍ഷം വാമന ജയന്തി ആശംസ നേര്‍ന്ന ബിജെപി ദേശീയ നേതാവിന്റെ നടപടി വിവാദമയിരുന്നു. എന്നാല്‍ ഇത്തവണ അത്തരം പാളിച്ചകള്‍ സംഭവിക്കാതെ നോക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു ബിജെപി നേതാക്കള്‍. എല്ലാം അവസാനം തകര്‍ത്തു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മഹാബലി അഹങ്കാരിയാണെന്ന ധ്വനിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍.

തിരുവോണ ആശംസ നേര്‍ന്ന് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ ഭരണകര്‍ത്താക്കള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷവും വിശദീകരിച്ച ശേഷമാണ് വിവാദ ഭാഗം പറയുന്നത്.

രാഷ്ട്രീയരംഗം തകര്‍ച്ചയില്‍

രാഷ്ട്രീയരംഗം തകര്‍ച്ചയില്‍

കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗം മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ച്ചയിലാണെന്ന് സൂചിപ്പിച്ചാണ് കുമ്മനം ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഭീതിജനകമായ അന്തരീക്ഷത്തിലൂടെയാണ് കേരളം സഞ്ചരിക്കുന്നതെന്നും കുമ്മനം പറയുന്നു.

വിപരീത ദിശയില്‍ യാത്ര

വിപരീത ദിശയില്‍ യാത്ര

ഓണം മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തിന് വിപരീത ദിശയിലാണ് കേരളത്തിന്റെ യാത്രയെന്ന് കുമ്മനം അഭിപ്രായപ്പെടുന്നു. മതതീവ്രവാദവും രാഷ്ട്രീയ അസഹിഷ്ണുതയും കേരളത്തില്‍ കൊടികുത്തി വാഴുന്നുവെന്നും ഫേബ്ബുക്ക് പോസ്റ്റിലുണ്ട്.

മതത്തിനൊപ്പം രാഷ്ട്രീയവും

മതത്തിനൊപ്പം രാഷ്ട്രീയവും

എല്ലാവരെയും ഒന്നായി കാണേണ്ട ഭരണാധികാരികളാകട്ടെ, ആസുരിക ഭാവത്തിന് വഴിപ്പെട്ട് ഉന്‍മൂല രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നും കുമ്മനം പറയുന്നു. മതത്തിനൊപ്പം രാഷ്ട്രീയവും വിവേചനത്തിനുള്ള ഉപാധിയായി പ്രയോഗിക്കപ്പെടുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

അഹങ്കാരവും താന്‍പോരിമയും

അഹങ്കാരവും താന്‍പോരിമയും

നിലവിലെ കേരള ഭരണത്തെ വിമര്‍ശിക്കാനും കുമ്മനം ശ്രമിക്കുന്നുണ്ട്. അഹങ്കാരവും താന്‍പോരിമയും ഭരണാധികാരികളുടെ മുഖമുദ്രയായി മാറിയെന്നും കുമ്മനം അഭിപ്രായപ്പെടുന്നു.

ഞാന്‍ മാത്രമാണ് ശരി

ഞാന്‍ മാത്രമാണ് ശരി

ഞാന്‍ മാത്രമാണ് ശരിയെന്ന ചിന്തയില്‍ എല്ലാവരെയും ശരിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറ വിട്ട് അരങ്ങത്തേക്ക് പ്രവേശിച്ചിരിക്കുന്നു. എല്ലാം മാഫിയകള്‍ക്ക് തീറെഴുതാന്‍ ഭരണാധികാരികള്‍ മല്‍സരിക്കുന്നുവെന്നും കുമ്മനം പറയുന്നു.

മാതൃകയാക്കണം ഈ ഭരണം

മാതൃകയാക്കണം ഈ ഭരണം

പിന്നീടാണ് മാവേലി നാടിനെ കുറിച്ച് കുമ്മനം പറയുന്നത്. എല്ലാവരെയും ഓരുപോലെ കണ്ട് നീതി നടപ്പാക്കിയ മഹാബലിയെ എക്കാലത്തേയും ഭരണാധികാരികള്‍ മാതൃകയാക്കണമെന്ന് പറഞ്ഞാണ് വിവാദ പരാമര്‍ശം നടത്തിയത്.

അഹങ്കാരം ശമിച്ച മഹാബലി

അഹങ്കാരം ശമിച്ച മഹാബലി

പ്രജാതല്‍പ്പരനായ മഹാബലി വാമനാവതാരത്തിന് മുന്നില്‍ സ്വയം അര്‍പ്പിച്ച് സായൂജ്യം നേടി. വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച മഹാബലി ദേവേന്ദ്രന് സമനായി അനശ്വരനാകുകയായിരുന്നുവെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറുന്നു.

 തിരുവോണ ആശംസ

തിരുവോണ ആശംസ

സാമൂഹ്യ നീതി നിഷേധിക്കപ്പെടുകയും മുതലാളിത്തത്തിന്റെ ദുഷ്പ്രവണതകള്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ മഹാബലിയുടെ ത്യാഗോജ്ജലമായ നാളുകള്‍ ഭരണാധികാരികള്‍ക്ക് പ്രചോദനമാകട്ടെ എന്ന് പറഞ്ഞ് തിരുവോണ ആശംസ നല്‍കിയാണ് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Kummanam Rajashekharan Controversial comment about Mahabali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X