കുണ്ടറയിലെ പത്ത് വയസ്സുകാരിയെ മുത്തച്ഛന്‍ കൊന്ന് കെട്ടിത്തൂക്കിയത്...!! പിതാവ് പറയുന്നത് കേട്ടാല്‍!!

  • By: അനാമിക
Subscribe to Oneindia Malayalam

കുണ്ടറ: കൊല്ലം കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായ പത്ത് വയസ്സുകാരിയുടേത് കൊലപാതകമാണെന്ന് അച്ഛന്റെ ആരോപണം. മകളെക്കൊണ്ട് നിര്‍ബന്ധിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിച്ചതാണെന്നും ഈ അച്ഛന്‍ ആരോപിക്കുന്നു.

Read Also: അവിഹിതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നിട്ടുണ്ട്..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Read Also: നടിയെ ഉപദ്രവിക്കാന്‍ പൾസർ സുനിക്ക് പിന്നണിയില്‍ സഹായം...!! യുവതിയടക്കം മൂന്ന് പേർ പിടിയില്‍..!!

പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്ക് പഴയ ലിപി അറിയില്ല. പെണ്‍കുട്ടിയുടേത് എന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പഴയ ലിപിയില്‍ ആണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് നിര്‍ബന്ധിച്ച് പെണ്‍കുട്ടിയെക്കൊണ്ട് എഴുതിച്ചതാണെന്ന പിതാവിന്റെ വാദത്തിന് ബലമേറുന്നു.

നുണപരിശോധന നടത്തണം

നുണ പരിശോധനയ്ക്ക് ഭയന്നാണ് കുട്ടിയെ പീഡിപ്പിച്ച വിവരം മുത്തച്ഛന്‍ സമ്മതിച്ചതെന്ന് പിതാവ് പറയുന്നു. നുണപരിശോധന നടത്തിയാല്‍ കൂടുതല്‍ ആളുകളുടെ പങ്ക് വെളിച്ചത്ത് വരുമെന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.

അച്ഛനെ പ്രതിയാക്കാൻ നീക്കം

മരിച്ച കുഞ്ഞിന്റെ അമ്മയുടെ അച്ഛനാണ് പ്രതി വിക്ടര്‍. പെണ്‍കുട്ടി മരിച്ച ദിവസം വിക്ടര്‍ തന്നെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നതായും ഇദ്ദേഹം പറയുന്നു. കുട്ടിയുടെ മരണത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നു വിക്ടറിന്റെ ഉദ്ദേശം.

കൂട്ടുനിന്നത് അമ്മ തന്നെ

പെണ്‍കുട്ടിയെ അച്ഛന്‍ ഉപദ്രവിക്കുന്നതായി നേരത്തെ അമ്മ പോലീസിന് പരാതി നല്‍കിയിരുന്നു. ആ സമയത്ത് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നുവെങ്കില്‍ ഇന്നിങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

ഒരു വർഷത്തോളമായി പീഡനം

മരിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഒരു വര്‍ഷത്തോളം പെണ്‍കുട്ടികളെ മുത്തച്ഛനായ വിക്ടര്‍ നിരന്തര പീഡനത്തിന് വിധേയമാക്കിയിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അച്ഛനെ വീട്ടില്‍ നിന്നും ഒഴിവാക്കാനാണ് മകളെക്കൊണ്ട് വിക്ടര്‍ കേസ് കൊടുപ്പിച്ചത്.

വിചാരണ നിർത്തിവെച്ചേക്കും

ഈ കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ പോലീസ് കോടതിയില്‍ ആവശ്യപ്പെടും. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ല, മുത്തച്ഛനാണ് എന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് ഇത്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു.

അന്വേഷണത്തോട് സഹകരിക്കാതെ

കേസിന്റെ ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കള്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശിയാണ് നേരിട്ട് കണ്ട ക്രൂരപീഡനത്തിന്റെ വിവരം പോലീസിനോട് തുറന്ന് പറഞ്ഞത്.

കൊന്ന് കളയുമെന്ന് ഭീഷണി

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു വിക്ടര്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത്. മാത്രമല്ല മൂത്ത പെണ്‍കുട്ടിയും ഭയം മൂലം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.

സംശയമുണർത്തുന്ന മരണം

കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തറയില്‍ കാലുകള്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം എന്നത് തന്നെ ആത്മഹത്യയല്ല എന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടി.

അച്ഛനല്ല, മുത്തച്ഛൻ

പെണ്‍കുട്ടിയുടെ അച്ഛനെയായിരുന്നു നേരത്തെ തന്നെ പരാതിയുള്ള സാഹചര്യത്തില്‍ ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് മുത്തച്ഛനാണ് പ്രതി എന്ന് മനസ്സിലാക്കിയത്. ഞായറാഴ്ചയാണ് വിക്ടറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

English summary
Kundara girl's father alleges that his his daughters death is pure murder.
Please Wait while comments are loading...