തല്ല് കിട്ടാൻ കുരീപ്പുഴ ഹിന്ദു ദൈവങ്ങളെക്കുറിച്ച് പറഞ്ഞ 'അശ്ലീലം' ഇതാണ്.. പ്രസംഗത്തിന്റെ വീഡിയോ?

  • Written By:
Subscribe to Oneindia Malayalam

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കൊല്ലം കടയ്ക്കല്‍ കോട്ടുക്കലില്‍ വെച്ച് ആര്‍എസ്എസുകാര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിവാദം കെട്ടടങ്ങുന്നില്ല. വടയമ്പാടി ജാതി മതിലിന് എതിരെ പ്രസംഗിച്ചത് കൊണ്ടാണ് ആക്രമിക്കപ്പെട്ടത് എന്നാണ് കുരീപ്പുഴ ശ്രീകുമാര്‍ പറയുന്നത്.

എന്നാല്‍ ഹിന്ദു ദൈവങ്ങളെ അശ്ലീലം പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്യുകയാണ് ചെയ്തത് എന്നാണ് സംഘികളുടെ ന്യായീകരണം. കുരീപ്പുഴ കടയ്ക്കലില്‍ നടത്തിയ പ്രസംഗത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് കുരീപ്പുഴ വർഷങ്ങൾക്ക് മുൻപ് പാലക്കാട് വെച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദുദൈവങ്ങളെക്കുറിച്ച് കവി പറയുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാവുന്നതാണ്.

പ്രസംഗത്തിന്റെ വീഡിയോ

പ്രസംഗത്തിന്റെ വീഡിയോ

കൈരള ഗ്രന്ഥശാല സംഘടിപ്പിച്ച പരിപാടിയില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തിനെതിരെ ആര്‍എസ്എസുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രസംഗത്തിന് തെളിവില്ലെന്ന കാരണത്താല്‍ പോലീസ് പരാതി തള്ളുകയായിരുന്നു. അതിന് പിന്നാലെയാണ് സത്യന്‍ പാലക്കല്‍ പാലക്കല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും കുരീപ്പുഴയുടെ ഒരു പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

അശ്ലീലം പറഞ്ഞുവെന്ന്

അശ്ലീലം പറഞ്ഞുവെന്ന്

കുരീപ്പുഴ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ എന്ന പേരില്‍ നേരത്തെ ജനം ടിവി ഒരു വാര്‍ത്ത നല്‍കിയിരുന്നു. സ്വാമി അയ്യപ്പന്‍ സ്വവര്‍ഗ രതിയിലൂടെ ജനിച്ചതാണ് എന്ന് കുരീപ്പുഴ പറഞ്ഞുവെന്നാണ് പ്രധാന ആക്ഷേപം. ബ്രഹ്മാവിന്റെ തല ഫെവിക്കോള്‍ വെച്ച് ഒട്ടിച്ചതാണ് എന്ന് പ്രസംഗിച്ചുവെന്നും ആരോപണം ഉണ്ടായിരുന്നു.

സരസ്വതിയെക്കുറിച്ച്

സരസ്വതിയെക്കുറിച്ച്

ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വീഡിയോയില്‍ കുരീപ്പുഴ പറയുന്ന കാര്യങ്ങള്‍ ഇവയാണ്: '' സരസ്വതി ദേവി ഒരു കവിത പോലും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്‌കമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തില്‍ എങ്കിലും നമുക്ക് പുസ്തകങ്ങളെഴുതാന്‍ പറ്റണ്ടേ. എഴുതാന്‍ പറ്റുന്നില്ലല്ലോ

സങ്കൽപ്പം മാത്രമാണ്

സങ്കൽപ്പം മാത്രമാണ്

സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമെന്ന് പറയുന്നത് ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതായിട്ടാണ്. ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നത് സത്യമാവാന്‍ ഒരു സാധ്യതയും ഇല്ലല്ലോ. താമരപ്പൂവിനകത്ത് ആര്‍ക്കെങ്കിലും കയറി നില്‍ക്കാന്‍ പറ്റുമോ. നമ്മുടെ സങ്കല്‍പ്പമാണത്.

 സൗന്ദര്യബോധമുള്ളവര്‍ എഴുതിയത്

സൗന്ദര്യബോധമുള്ളവര്‍ എഴുതിയത്

അധിക സൗന്ദര്യബോധമുള്ളവര്‍ സങ്കല്‍പ്പിച്ച് എഴുതുന്നതാണത്. സരസ്വതി ദേവിക്ക് രണ്ട് കയ്യല്ല, നാല് കൈ ഉണ്ട്. നാല് കൈകളുള്ള ആളുകളുണ്ടോ ലോകത്ത്. ഉണ്ടെങ്കില്‍ നല്ലതാണ് കെട്ടോ. രാവണനെയൊക്കെ ദിനേശ് ബീഡി കമ്പനിയില്‍ അയച്ചാല്‍ അവരുടെ ബിസ്സിനസ്സ് വളരെ വേഗം വര്‍ധിക്കും. അത്രമാത്രം കൈകള്‍ ഉള്ളത് കൊണ്ട്.

രാവണന്റെ തലകൾ

രാവണന്റെ തലകൾ

തലയും അങ്ങനെ തന്നെ.. ഒരു പാട് തലയില്ലേ. എത്ര പേസ്റ്റ് വേണമെന്ന് ആലോചിച്ച് നോക്കൂ രാവിലെ ഒന്ന് പല്ല് തേക്കണം എന്ന് വിചാരിച്ചാല്‍. മാപ്പിള രാമായണം എന്നൊരു പുസ്‌കമുണ്ട്. അതിനകത്ത് ഹനുമാന്‍ ലങ്കയില്‍ ചെല്ലുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ലങ്കയില്‍ ചെല്ലുന്ന സമയത്ത് രാവണന്‍ താടി വടിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. രാജാവല്ലേ. താടി ഒറ്റയ്ക്ക് വടിക്കാന്‍ സാധിക്കില്ലല്ലോ. ആ സമയത്താണ് ഹനുമാന്‍ ചെല്ലുന്നത്.

പാല് കൊണ്ട് സമുദ്രം

പാല് കൊണ്ട് സമുദ്രം

വടകരക്കാരന്‍ സിഎച്ച് കുഞ്ഞിരാമന്‍ നമ്പ്യാരുടെ കവിതയാണ് മാപ്പിള രാമായണം. വളരെ മനോഹരമായൊരു കവിതയാണത്. പലസ്ഥലത്ത് ചൊല്ലി ജനങ്ങളെ കേള്‍പ്പിച്ചതാണ്. രാവണന് പത്ത് തല എങ്ങനെയാണ് ഉണ്ടാവുന്നത്. സങ്കല്‍പ്പമാണത്. സത്യമല്ല. പാല് കൊണ്ടുള്ള ഒരു ആഴി, സങ്കല്‍പ്പമാണ്. സൗന്ദര്യബോധമുള്ള ഒരാളുടെ സങ്കല്‍പ്പമാണ് പാല് കൊണ്ടുള്ള സമുദ്രം.

ആളുകളെ വിരട്ടാനുള്ള പദ്ധതി

ആളുകളെ വിരട്ടാനുള്ള പദ്ധതി

മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. പാലാഴിയില്‍ സര്‍പ്പം കൊണ്ടുള്ള ഒരു കിടക്ക. അത് നല്ല പണിയാണ്. മനുഷ്യനെ വിരട്ടാനുള്ള എല്ലാ പദ്ധതിയും ഇതിനകത്തുണ്ട്. ആ സര്‍പ്പത്തിനാകട്ടെ ഒരുപാട് തലയൊക്കെയുണ്ട്. ഒരു വിദ്വാന്‍ അതിനകത്ത് കിടക്കുകയാണ്. അദ്ദേഹത്തിന്റെ പൊക്കിളില്‍ നിന്നും മുകളിലോട്ട് ഒരു താമരപ്പൂ വിരിഞ്ഞ് നില്‍ക്കുന്നു. അതിനകത്ത് ഒരു വിദ്വാനിരിപ്പുണ്ട്.

മതം ചെയ്യുന്നത് എന്ത്

മതം ചെയ്യുന്നത് എന്ത്

അന്ന് വനിതാ കമ്മീഷനുണ്ടെങ്കില്‍ പുള്ളിക്കെതിരെ കേസെടുത്തേനെ. സ്വന്തം മകളെത്തന്നെ കല്യാണം കഴിച്ച ആളാണ് ബ്രഹ്മാവ്. ഇതെല്ലാം സൗന്ദര്യ ബോധമുള്ള ആളുകളുടെ സങ്കല്‍പ്പങ്ങളാണ്. സത്യമല്ല. സത്യമല്ലാത്ത കാര്യങ്ങളെ സത്യമെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഓരോ വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്.

നന്മ മാത്രമുള്ള മതമില്ല

നന്മ മാത്രമുള്ള മതമില്ല

അതിനകത്ത് അടിസ്ഥാനപരമായ കാര്യങ്ങളൊന്നും തന്നെയില്ല. മതത്തില്‍ നന്മ മാത്രമല്ല. എല്ലാവരും പറയും മതത്തില്‍ നന്മ മാത്രമാണ് എന്ന്. നന്മ മാത്രമായിട്ട് ഒരു മതവും ഇല്ല'' . കുരീപ്പുഴയുടെ പ്രസംഗത്തിന്റെ ഇത്രയും ഭാഗമാണ് പുറത്ത് വന്നിരിക്കുന്നത്. 3 മിനുറ്റ് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് താഴെ സംഘികളുടെ കേട്ടാലറയ്ക്കുന്ന തെറിവിളികളാണ്.

വിവാദ പ്രസംഗം

കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Video of Kureeppuzha Sreekumar's controversial speech at Kollam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X