കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും പിടിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം മാരകമായ കുഴിംബോബുകള്‍!!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും കുഴിംബോബുകള്‍ പിടിച്ചെടുത്തു

  തിരുവനന്തപുരം: കുറ്റിപ്പുറത്ത് റെയില്‍വേ മേല്‍പ്പാലത്തിന് കീഴില്‍ നിന്നും കണ്ടെത്തിയത് മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് കുറ്റിപ്പുറം മേല്‍പ്പാലത്തിന് അടിയില്‍ നിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയത്.

  bridge

  സൈന്യം യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളാണ് കുറ്റിപ്പുറം പാലത്തിനിടയില്‍ നിന്നും വ്യാഴാഴ്ച രാത്രി കണ്ടെടുത്തത്. അഞ്ച് കുഴിബോംബുകളാണ് ഉണ്ടായിരുന്നത്. കുഴിബോംബുകളാണെന്ന് ആദ്യത്തെ പരിശോധനയില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവ യുദ്ധത്തിന് ഉപയോഗിക്കുന്ന തരം ബോംബാണെന്ന് മനസിലായത്.

  ഈ ബോംബ് പൊട്ടിയാല്‍ അമ്പത് മീറ്ററിനുള്ളില്‍ ഉള്ളതെല്ലാം കത്തിച്ചാമ്പലാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. കുവൈത്ത്, ഇറാഖ് യുദ്ധങ്ങളില്‍ ഇത്തരം ബോംബ് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ആരാണ് സ്‌ഫോടക വസ്തുക്കള്‍ പാലത്തിന് കീഴില്‍ സൂക്ഷിച്ചത് എന്നോ എന്തിനാണ് ഇത് ചെയ്തത് എന്നോ വ്യക്തമല്ല. പോലീസ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Landmine found under Kuttippuram Bridge.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്