ലാവ്ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും: പിണറായി വിജയന് നിർണ്ണായകം, പ്രതികൂലമായാല്‍ എന്ത്?
ദില്ലി: എസ് എന്‍ സി ലാവ്ലിന്‍ കേസില്‍ സി ബി ഐ നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി ബി ഐ ഹർജി. നിരവധി തവണ മാറ്റിവെച്ചതിന് ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേസ് പട്ടികയില്‍ നിന്നും മാറ്റരുതെന്ന് സുപ്രീംകോടതി നിർദേശം നല്‍കിയിരുന്നു. 2021 ഏപ്രിലിലായിരുന്നു ഇതിന് മുമ്പ് കേസ് സുപ്രീംകോടതി പരിഗണിച്ചത്. സുപ്രീംകോടതി തീരുമാനം മുഖ്യമന്ത്രിക്ക് പ്രതികൂലമായാല്‍ അത് കേരളത്തില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചേക്കും.

പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലായിരുന്നു സി ബി ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹർജി നല്‍കിയത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. എന്നാല്‍ അതിന് ശേഷം കാര്യമായ നടപടികള്‍ ഉണ്ടായില്ല. നാല് വർഷത്തിനിടെ മുപ്പതിലധികം തവണ ഹർജികള്‍ മാറ്റിവെച്ചു. കേസില്‍ കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതിയായിരുന്നു കേസ് നിരന്തരം മാറിപ്പോകുന്നത് കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയത്.
മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

പിണാറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയായിരുന്നു ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. പ്രതിപട്ടികയില്‍ നിന്നും ഞങ്ങളേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹർജിയും കോടതിക്ക് മുമ്പിലുണ്ട്.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറിലോടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ആരോപണം. 1995 ല്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി കാർത്തികേയനാണ് ലാവ്ലിന്‍ കമ്പനിയുമായി ആദ്യ കരാർ ഒപ്പുവെക്കുന്നത്.

അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ കെ നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. 2001 ലാണ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയരുന്നത്. 2003 ല്‍ മാർച്ചില്‍ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. 2006 ഫെബ്രുവരിയിൽ ലാവലിൻ കേസിൽ സി ബി ഐ. അന്വേഷണം ആവശ്യമില്ല എന്നും വിജിലൻസ് അന്വേഷണം തൃപ്തികരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അന്നത്തെ യു ഡി എഫ് ഗവൺമെന്റ് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു.

അതേവർഷം ഫെബ്രുവരിയില്‍ സമർപ്പിക്കപ്പെട്ട വിജിലന്‍സ് റിപ്പോർട്ടില്‍ ലാവലിൻ കേസിൽ അഴിമതി കണ്ടെത്തുവാനായിട്ടില്ലായെന്നും, പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനർഹമായ ആനുകൂല്യങ്ങൾ നേടിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ 2006 മാർച്ച് 1-ന് ലാവലിൻ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ യു ഡി എഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications