കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരത്തിന് പിന്തുണ; തിങ്കളാഴ്ച എൽഡിഎഫ് ഹര്‍ത്താല്‍; പാലായിൽ നിലപാട് മാറ്റി വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹര്‍ത്താല്‍. കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹര്‍ത്താൽ ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റിവയ്ക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തതിട്ടുള്ളതെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. തിങ്കളാഴ്ച പരീക്ഷകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവ മാറ്റിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചുമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിന് 'ലൈക്ക്' കൂട്ടാൻ നിർദ്ദേശം; കുടുംബശ്രീ ഡയറക്ടർ കത്തയച്ചു

1

എന്നാൽ, പ്രതിസന്ധി നിറഞ്ഞ കൊവിഡ് കാലത്ത് ഇത്തരത്തിൽ ഒരു ഹർത്താൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിജയരാഘവൻ്റെ മറുപടി ഇങ്ങനെ. ഒരു വർഷത്തോളമായി കേന്ദ്ര സർക്കാരിൻ്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. മഞ്ഞും മഴയും തണുപ്പും വെയിലുമെല്ലാമേറ്റ് അവർ പോരാടുകയാണ്.

1

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചാണ് കേരളത്തിലും എൽഡിഎഫ് ഹർത്താൽ ആചരിക്കുന്നത്. കേന്ദ്രത്തിൻ്റെ നയങ്ങൾ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയെന്നും വിജയരാഘവൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് രാഷ്ട്രീയമായി കേന്ദ്രത്തിനെതിരെ സംസ്ഥാനത്ത് സിപിഎമ്മിനെ അണിനിരക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നതെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി

3

അതേസമയം, പാലാ ബിഷപ്പിൻ്റെ പരാമർശത്തിൽ എ വിജയരാഘവൻ ഇന്ന് നിലപാട് മാറ്റി. കാര്യങ്ങൾ പരിശോധിക്കുമ്പോഴാണ് കൂടുതൽ വ്യക്തമാകുന്നതെന്നായിരുന്നു വിജയരാഘവൻ്റെ പ്രതികരണം. ബിഷപ്പ് പറഞ്ഞതിൽ ദുരുദ്ദേശമില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ കൂടിയായ അദ്ദേഹത്തിൻ്റെ നേരത്തെയുണ്ടായിരുന്ന നിലപാട്. എൽഡിഎഫ് നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ വൃക്തമാക്കി.

4

എന്നാൽ, പാലാ ബിഷപ്പിൻ്റെ പ്രസ്താവന സംബന്ധിച്ചുള്ള പരാമർശങ്ങൾ ഇന്ന് രാവിലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വന്നപ്പോഴും ഘടകകക്ഷികൾ ഒന്നും എതിരഭിപ്രായം ഉയർത്തിയില്ല. മാത്രമല്ല, ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിഷയത്തിലെ സർക്കാർ നിലപാട് വിശദീകരിച്ചിരുന്നു.

5

കേരള കോൺഗ്രസ് എം അടക്കമുള്ള ഘടകകക്ഷികൾ പുതിയൊരു അഭിപ്രായവുമായി നിലവിൽ വരാത്തതോടെ ഇടതുമുന്നണി വിഷയം അവസാനിപ്പിക്കുന്നതായിട്ടാണ് വിവരം. വിഷയത്തെ കൂടുതൽ സങ്കീർണമാക്കി മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് തയ്യാറാകുന്നുമില്ല. മാത്രമല്ല, വിവാദ പ്രസ്താവന സംബന്ധിച്ച് സർവകക്ഷി യോഗം വിളിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷകക്ഷികൾ സർക്കാരിനെതിരെ നിരന്തരം വിമർശനവും ഉന്നയിച്ചിരുന്നു.

കീര്‍ത്തിക്കൊപ്പം തൃഷയും കല്യാണിയും സാമന്തയും; ഈവനിംഗ് വൈബ് അടിച്ചുപൊളിച്ച് താര സുന്ദരികള്‍

വധുവിനെ പിന്നിലിരുത്തി വരൻ മൂന്നുതവണ ചാടി; നാലാമത്തെ തവണ സംഭവിച്ചത് കേട്ടാൽ ഞെട്ടിപോകും!വധുവിനെ പിന്നിലിരുത്തി വരൻ മൂന്നുതവണ ചാടി; നാലാമത്തെ തവണ സംഭവിച്ചത് കേട്ടാൽ ഞെട്ടിപോകും!

Recommended Video

cmsvideo
Trade union declared harthal in Kerala on September 27 in the part of Bharat bandh farmer protest

English summary
Monday there is ldf hartal on behalf of the kissan organisation.The public exams on that day will also be postponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X