ജെഡിയു എത്തി; പല പഞ്ചായത്തുകളും ഇനി എല്‍ഡിഎഫിന്; യുഡിഎഫിന് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജെഡിയു ഇടതുമുന്നണിയിലേക്കു പോകാന്‍ തീരുമാനിച്ചത് തങ്ങള്‍ക്ക് യാതൊരു നഷ്ടവുമുണ്ടാക്കില്ലെന്നാണ് യുഡിഎഫിന്റെ വാദം. എന്നാല്‍ മലബാറില്‍ പല പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം നഷ്ടമാകും. കൂടാതെ, വടകര ലോക്‌സഭാ മണ്ഡലത്തില്‍ ജനതാദളിന്റെ സാന്നിധ്യവും യുഡിഎഫിന് ആശങ്കയുണ്ടാക്കുന്നതാണ്.

വടകര നിയോജക മണ്ഡലത്തിലെ ഏറാമല, അഴിയൂര്‍, ചോറോട്, എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം ലഭിക്കും. കൂടാതെ വടകര, തോടന്നൂര്‍ ബ്ലോക്കും പയ്യോളി മുന്‍സിപ്പാലിറ്റിയും യുഡിഎഫില്‍ നിന്നും ഇടതുമുന്നണിക്ക് ലഭിക്കും. ഇതിനു പുറമേ ഏലത്തൂര്‍, കാക്കൂര്‍ എന്നീ പഞ്ചായത്തുകളില്‍ ജനതാദളിന്റെ പിന്മാറ്റം ഭരണ പ്രതിസന്ധിയും ഉറപ്പാക്കും.

jdu

ജെഡിയു കേരളത്തില്‍ താരതമ്യേന ചെറിയ പാര്‍ട്ടിയാണെങ്കിലും ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും മലബാറില്‍. വടകര ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ടുവട്ടം ജയിച്ചുകയറിയത് ജനതാദളിന്റെ പിന്തുണയോടെയായിരുന്നു. അതുപോലെ ഈ മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനതാദള്‍ പിന്തുണ യുഡിഎഫിന് നേട്ടമായി. അതേസമയം, പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച എംപി വീരേന്ദ്രകുമാര്‍ റെക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയത് കോണ്‍ഗ്രസ് കാലുവാരിയതാണെന്നാണ് സംസാരം. ഇതുതന്നെയാണ് ജനതാദള്‍ യുഡിഎഫ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതും.

ജനരക്ഷാ യാത്ര ഗുണം ചെയ്തില്ല; ബിജെപിയുടെ വികാസ യാത്ര കേരളം പിടിക്കാന്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ldf rule more panchayat with jdu

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്