• search

നിപവൈറസിന് തുടക്കം കുറിച്ച നാട്ടില്‍ വര്‍ണ്ണാഭമല്ലെങ്കിലും വര്‍ണ്ണക്കുടകളും പുത്തനുടുപ്പുകളുമിട്ട് അമ്മമാരുടെ കൈയും പിടിച്ച് നവാഗതരെത്തി

 • By Sreejith Kk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പേരാമ്പ്ര : നിപ ഭീതി വിട്ടൊഴിഞ്ഞ അന്തരീക്ഷത്തില്‍ വര്‍ണ്ണക്കുടകളും പുത്തനുടുപ്പുകളുമിട്ട് അമ്മമാരുടെ കൈയും പിടിച്ച് നവാഗതരും പഴയ കൂട്ടുകാരെ സ്‌കൂളിന്റെ ഓരോകോണിലും കണ്ണുകളാല്‍ തെരഞ്ഞ് മറ്റ് വിദ്യാര്‍ത്ഥികളും ചങ്ങരോത്ത് എംയുപി സ്‌കൂളിന്റെ പടി കയറി വരുമ്പോള്‍ അത് ജില്ലയിലെ മറ്റ് വിദ്യാലയങ്ങളില്‍ നടക്കുന്നപോലെയുള്ള ഒരു പ്രവേശനോത്സവത്തിന്റെ അന്തരീക്ഷമായിരുന്നില്ല. കേരളമാകെ വിറങ്ങലിച്ച് നിന്ന ദിവസങ്ങള്‍ സമ്മാനിച്ച നിപവൈറസിന് തുടക്കം കുറിച്ച, നാല് ജിവനുകളെ കവര്‍ന്നെടുത്ത നാടിന്റെ സ്വന്തം വിദ്യാലയത്തിലെ പ്രവേശനോത്സവമായിരുന്നു.

  നിപബാധ മൂലം മരിച്ച സാബിത്തിനും സ്വാലിഹിനും ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ പതിവിന് വിപരീതമായി വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം നടത്തിയത്. ജൂണ്‍ ഒന്നിന് തുറക്കേണ്ടിയിരുന്ന വില്യാലയങ്ങള്‍ നിപവൈറസ് ബാധമൂലം ഏഴ് പ്രവര്‍ത്തിദിനങ്ങള്‍ കഴിഞ്ഞതിന് ശേഷം ഇന്നാണ് തുറന്നത്. ആദ്യം ജൂണ്‍ അഞ്ചിന് തുറക്കുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചതെങ്കിലും നിപഭീതി തുടരുന്നതിനാല്‍ ഇന്നേക്ക് മാറ്റുകയായിരുന്നു. രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എത്തികൊണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ അധ്യാപകരെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ട് സ്‌കൂള്‍ തുറക്കുന്നുണ്ടോ എന്ന സംശയം ദുരീകരിച്ചിരുന്നു.

  news

  സൂപ്പിക്കട പ്രദേശം ഉള്‍പ്പെടുന്ന സ്ഥലത്തെ ഏകപൊതുവിദ്യാലമായ ഇവിടെ കഴിഞ്ഞ വര്‍ഷത്തെക്കാളും വിദ്യാര്‍ത്ഥികള്‍ ഇത്തവണയെത്തി. കഴിഞ്ഞ വര്‍ഷം 351 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഇവിടെ ഇത്തവണ അത് 382 ആയി ഉയരുകയും ചെയ്തു. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നേഴ്‌സറിയില്‍ എല്‍കെജിയില്‍ പുതുതായി എത്തിയ 40 കുട്ടികളുള്‍പ്പെടെ 75 പേരുമുണ്ട്. ഒന്നാം ക്ലാസില്‍ 35 പേരും അഞ്ചാം ക്ലാസില്‍ 30 പേരും മറ്റ് ക്ലാസുകളില്‍ പതിനഞ്ച് േപരും പുതുതായി ഇവിടെയത്തിയത് ജനങ്ങളില്‍ ഭിതിയകന്നതിനാലാണ്. ഇതില്‍ സൂപ്പിക്കട ഭാഗത്തുനിന്ന് മാത്രം നൂറിലധികം കുട്ടികള്‍ ഇവിടെ എത്തുന്നു. തുറക്കുന്ന ദിവസമായ ഇന്ന് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടാകുമെന്ന് കരതുയിരുന്നെങ്കിലും എല്ലാ ക്ലാസിലും നല്ല ഹാജറുണ്ടായിരുന്നു. ആകെ ഇരുപതോളം കുട്ടികളാണ് ഇന്ന് ലീവായത്. ഇന്നും ഇവിടെ പ്രവേശനത്തിന്റെ തിരക്കായിരുന്നു. പതിനാറ് പേര്‍ ഇന്ന് മാത്രം പുതുതായി എത്തി.

  നിപ ഭീതി അകന്നതിനാലാണ് ഇന്ന് മക്കളഒമായെത്തിയത് എന്ന് പ്രവേശനോത്സവത്തിന് എത്തിയ ഒരു മാതാവ് പറഞ്ഞു. ജൂണ്‍ അഞ്ചിന് തുറക്കുമെന്ന് പറഞ്ഞ സമത്ത് കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് അയക്കുമെന്ന പേടിയായിരുന്നെന്നും അയക്കാതിരിക്കാന്‍ തീരുമാനിച്ചതാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എല്ലാ പേടിയും വിട്ടൊഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയ ബോധവത്കരണവും അജന്യയും ഉബീഷും ജീവിതത്തിലേക്ക് തിരിച്ചു വന്നതും ഭീതി അകലാന്‍ കാരണമായതായി അവര്‍ പറഞ്ഞു.

  സാബിത്തിനെയും സ്വാലിഹിനെയും സ്മരിച്ച് മൗനപ്രാര്‍ത്ഥനയോടെ തുടങ്ങിയ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് കെ.എം. രാജിവന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രധാനാധ്യാപിക കെ.കെ. ആശാലത, മാനേജര്‍ എം.കെ. കുഞ്ഞബ്ദുള്ള, പി.സി. സന്തോഷ്, എന്‍.സി. അബ്ദുറഹ്മാന്‍, കെ.കെ. യൂസഫ്, കെ. സനില, പി.എം അബ്ദുള്‍ അസീസ്, എസ്. സുനന്ദ്, സി.കെ. വിജയന്‍, ഷിഹാബ് കന്നാട്ടി, വി.എം. ബാബു, കെ.ടി. മൊയ്തീന്‍, എന്‍.കെ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.

  English summary
  local news Kozhikkode-Nipah-school opening

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more