കേരളത്തിലേക്ക് അമിത് ഷായുടെ മിന്നല്‍ സന്ദര്‍ശനം, അപ്രതീക്ഷിതം; തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു
തിരുവനന്തപുരം: കേരളത്തിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനവുമായി ആഭ്യന്തര അമിത ഷാ. വെള്ളിയാഴ്ച്ച രാത്രിയാണ് ആരെയും മുന്‍കൂട്ടി അറിയിക്കാതെയുള്ള മിന്നല്‍ സന്ദര്‍ശനം അദ്ദേഹം നടത്തിയത്. തിരുവനന്തപുരത്തെത്തിയ അമിത് ഷാ സ്വകാര്യ ഹോട്ടലില്‍ പാര്‍ട്ടിയുടെ അടിയന്തര യോഗവും ചേര്‍ന്നു. സംസ്ഥാനത്ത് ആഭ്യന്തര മന്ത്രിക്ക് പൊതുപരിപാടികള്‍ ഒന്നുമില്ല.
ഇന്നുതന്നെ ക്ഷേത്രദര്‍ശനമെല്ലാം നടത്തിയ ശേഷം അമിത് ഷാ മടങ്ങും. ചെന്നൈയില്‍ പ്രചാരണത്തിനായിട്ടാണ് അമിത് ഷാ എത്തിയത്. അവിടെ നിന്നാണ് തിരുവനന്തപുരത്തെത്തിയത്. കന്യാകുമാരിയില്‍ ഇന്ന് പൊരുതുപരിപാടിയില്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. അതിന് ശേഷം മടങ്ങാനായിരുന്നു പദ്ധതി.

ഇതിനിടയിലാണ് അപ്രതീക്ഷിതമായി തിരുവനന്തപുരത്തെത്തി അടിയന്തര യോഗം ചേര്‍ന്നത്. ഇന്ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങും.
അതേസമയം തമിഴ്‌നാട്ടില്‍ നിര്‍ണായകമായ പ്രചാരണം അമിത് ഷാ റദ്ദാക്കി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന ശിവഗംഗയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവിന് വേണ്ടി കാരൈക്കുടിയില്‍ ഒരു റോഡ് ഷോ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ അമിത് ഷാ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം അത് റദ്ദാക്കുകയായിരുന്നു.
ദേവനാഥനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ മൈലാപ്പൂര്‍ ഹിന്ദു പെര്‍മനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് പോലീസിലും നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ റോഡ് ഷോ റദ്ദാക്കിയത്.
അതേസമയം ദേവനാഥന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ചവര്‍ പലിശയും മറ്റും ലഭിക്കാതിരുന്നതോടെ ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
ദേവനാഥന്റെ സ്ഥാപനത്തില്‍ നിന്ന് നല്‍കിയ ചെക്കുകളില്‍ പലത് മടങ്ങിയെന്നും നിക്ഷേപകര്‍ പറയുന്നു. ചില അക്കൗണ്ടുകളില്‍ ആവശ്യത്തിന് പണമില്ലാത്തത് കൊണ്ടാണ് ഇവ മടങ്ങുന്നതെന്നും നിക്ഷേപര്‍ ആരോപിച്ചു. ഇയാളുടെ കമ്പനിയില്‍ നിക്ഷേപിച്ചിവരില്‍ ഭൂരിഭാഗവും വിമരിച്ചവരും മുതിര്‍ന്ന പൗരന്‍മാരുമാണ്. ദേവനാഥന് 300 കോടിയുടെ ആസ്തിയുണ്ട്. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമത്തെ സമ്പന്നനാണ് അദ്ദേഹം.
ആരോപണങ്ങള്‍ പക്ഷേ ദേവനാഥന്‍ തള്ളിയിരിക്കുകയാണ്. എല്ലാം തെറ്റായ കാര്യങ്ങളാണെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു. അതേസമയം തിരുവനെല്‍വേലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ആരോപണങ്ങള്‍ നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥി നല്‍കിയെന്നാണ് ആരോപണം.
നൈനാര്‍ നാഗേന്ദ്രനാണ് തിരുനെല്‍വേലി സ്ഥാനാര്‍ത്ഥി. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരിക്കുകയാണ്. നാഗേന്ദ്രന്‍ 1500 കോടിയോളം വരുന്ന സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചില്ലെന്നാണ് ആരോപണം.












Click it and Unblock the Notifications