ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ്, ബെഹ്‌റയുടെ വിവാദ ഉത്തരവ് പുറത്തായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകള്‍ക്ക് കളര്‍കോഡ് നിര്‍ദ്ദേശിച്ച മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വിവാദ ഉത്തരവ് പുറത്തായി. പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കണമെന്ന് ബെഹ്‌റയുടെ ഉത്തരവാണ് പുറത്തായത്.

ഒരു പ്രത്യേക കമ്പിനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കണമെന്ന് ബെഹ്‌റ ഉത്തരവിട്ടെന്നാണ് ആരോപണം. ഏപ്രില്‍ 28ന് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിഐ, ഡിവൈഎസ്പി ഒാഫീസുകളിലും ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ബെഹ്‌റയുടെ നിര്‍ദ്ദേശം.

behra-2

ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലടക്കം ഉത്തരവ് നടപ്പിലാക്കുകെയും ചെയ്തു. നിറം തിരിച്ചറിയുന്നതിന് വേണ്ടിയാണ് പെയിന്റ് കമ്പനിയുടെ പേര് സഹിതം ഉത്തരവിറക്കിയതെന്നാണ് ബെഹ്‌റയുടെ വിശദീകരണം.

English summary
Loknath Behra controversial order.
Please Wait while comments are loading...