' യൂസഫലി നല്കിയ ഉറപ്പ്...'അപൂര്‍വ്വ രോഗം ബാധിച്ച് കിടപ്പിലായ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്
തൃശൂര്‍: സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞിന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ ചികിത്സാ സഹായത്തോടെ പുതുജീവിതം. അപൂര്‍വ്വ രോഗം മൂലം ചലനശേഷി നഷ്ടപ്പെട്ട ആറ് വയസുകാരന് നിവേദ് ആണ് യൂസഫലിയുടെ സഹായ ഹസ്തത്തിന്റെ പിന്‍ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ മകനാണ് നിവേദ്.
കഴിഞ്ഞ ഡിസംബറില്‍ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്ലി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ ശ്രീനാരായണ കോളജിലെ ഹെലിപ്പാഡില്‍ എത്തുമ്പോഴാണ് നിവേദിനേയും മാതാവിനേയും യൂസഫലി കാണാന്‍ ഇടവരുന്നത്. കുഞ്ഞിന്റെ രോഗം ചോദിച്ചു മനസിലാക്കിയ യൂസഫലി തുടര്‍ ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തു. അന്ന് മുതലുള്ള ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപയാണ് യൂസഫലി നല്‍കിയത്.

തുടര്‍ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം കൂടി യൂസഫലിയുടെ നിര്‍ദേശാനുസരണം ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ ആശുപത്രിയിലെത്തി കൈമാറിയിരുന്നു. മൂന്ന് വയസു വരെ പൂര്‍ണ ആരോഗ്യവാനായി കളിച്ചു ചിരിച്ചു നടന്ന നിവേദിന് പെട്ടെന്ന് വന്ന ഒരു പനിയാണ് വില്ലനായത്. പിന്നീട് ശരീരം തളര്‍ന്ന നിവേദ് പഴയ സ്ഥിതിയിലേക്ക് എത്തിയില്ല.
നടക്കാനോ സംസാരിക്കാനോ കഴിയാതെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട നിവേദിന് മീഥെയില് മെലോനിക്ക് അനുഡൂരിയ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അങ്ങനെയാണ് ചാലക്കുടിയിലെ സാല്‍വിവോ ആയൂര്‍വേദ വെല്‍നസ് ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി എത്തിക്കുന്നത്. തെറാപ്പികളിലൂടെ നെര്‍വുകളുടെ ബ്ലോക്ക് മാറ്റുന്ന ചികിത്സാ രീതിയിലൂടെ ഡോക്ടര്‍ സംഗീതിന്റെ നേതൃത്വത്തില്‍ ചികിത്സ നല്കി.
പൂര്‍ണമായും മരുന്നുകളില്ലാതെ തെറാപ്പി ചികിത്സയിലൂടെ നിവേദ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. ഒരു ദിവസം കൊണ്ട് തീരുന്ന അസുഖമല്ല നിവേദിനെന്നും മുന്നോട്ടുള്ള തെറാപ്പിയിലൂടെ മാത്രമേ നിവേദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കഴിയു എന്നും ഡോ. സംഗീത് പറയുന്നു. അതേസമയം നിര്‍ധനരായ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുന്നോട്ട് വന്ന യൂസഫലിക്കുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ലെന്ന് ഡോക്ടര്‍ പറയുന്നു.
തന്റെ മകനിന്ന് തിരിച്ചു വരവിന്റെ പാതയിലാണെന്നും യൂസഫലി സാറിനോടും കുടുംബത്തോടുമുള്ള തങ്ങളുടെ കടപ്പാട് നന്ദി വാക്കില്‍ ഒതുങ്ങില്ലെന്നാണ് മാതാവ് മനു പ്രതികരിക്കുന്നത്. ലുലു ഗ്രൂപ്പ് പ്രതിനിധികളായ സെക്രട്ടറി ഇഎ ഹാരീസ്, മീഡിയ ഹെഡ് എന്‍ബി സ്വരാജ് എന്നിവരാണ് യൂസഫലിയുടെ നിര്‍ദേശാനുസരണം കുടുംബത്തിന് സഹായം കൈമാറിയത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications