കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസ്സകെട്ടിടം അടിച്ചു തകര്‍ത്തു; പിന്നീല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

കേരളത്തിലെ പ്രബല ഇസ്ലാംമത വിഭാഗമായ സുന്നികള്‍ എപി, ഇകെ എന്നിങ്ങനെ വിഘടിച്ചു നില്‍ക്കാന്‍ തുടങ്ങിയിച്ച് വര്‍ഷങ്ങളായി. 1989 ല്‍ കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് പിളര്‍ന്ന് എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പുതിയ വിഭാഗം സമസ്ത രൂപീകരിച്ചതോടെ ഇരുവിഭാഗങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.

പള്ളികളില്‍ സ്വാധീനം ഉറപ്പിക്കുന്നതിനും മദ്രസ്സകള്‍ പിടിച്ചെടുക്കുന്നതിനുമായി ഇരുവിഭാഗവും തമ്മില്‍ പരസ്പരം ഏറ്റുമുട്ടകുയും ചെയ്തു. ചില കൊലപാതകങ്ങള്‍ക്ക് വരെ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അത്തരത്തിലൊരു സംഘര്‍ഷം മദ്രസ്സ തകര്‍ക്കുന്നതില്‍ കലാശിച്ചിരിക്കുകയാണ് മലപ്പുറം വണ്ടൂരില്‍..

ഐക്യചര്‍ച്ച

ഐക്യചര്‍ച്ച

1989 ലെ പിളര്‍പ്പിന് ശേഷം ഇരുവിഭാഗം സമസ്തകളും ഐക്യത്തിലെത്താന്‍ നിരവധി തവണ ശ്രമംനടത്തിയെങ്കിലും ഒന്നം വിജയത്തിലെത്തിയിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി മന്ത്രി കെടി ജലീലിന്റെ ശ്രമഫലമായി എപി-ഇകെ വിഭാഗങ്ങളുടെ ഐക്യചര്‍ച്ചയില്‍ വളരെ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

ലീഗ് അണികള്‍

ലീഗ് അണികള്‍

മുസ്ലിലീഗിനോട് അനുഭാവം പുലര്‍ത്തിപ്പോരുന്നവരാണ് ഇകെ വിഭാഗം സുന്നികളില്‍ ഭൂരിഭാഗവും. പലപ്പോഴും ഇരുവിഭാഗം സുന്നികളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ലീഗ് അണികള്‍ ഇകെ വിഭാഗം സുന്നികള്‍ക്ക് വേണ്ടിയാണ് രംഗത്തിറങ്ങാറുള്ളത്.

ഇകെ-എപി

ഇകെ-എപി

ഇകെ-എപി വിഭാഗം പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന വണ്ടൂരിലെ പാലക്കോട് മദ്രസ്സ കെട്ടിടം ഒരു സംഘം ഇന്ന് അടിച്ചുതര്‍ത്തിരുന്നു. മുസ്ലിലീഗാണ് അക്രമത്തിന് പിന്നിലെന്നാണ് എപി വിഭാഗം സുന്നികള്‍ ആരോപിക്കുന്നത്.

മദ്രസ്സ

മദ്രസ്സ

മദ്രസ്സ കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും, രേഖകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പാലക്കോട്ട് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദ് വളപ്പിലുള്ള കെട്ടിടമാണ് തകര്‍ക്കപ്പെട്ടത്. മദ്രസ്സ്‌ക്ക് പുറമെ പള്ളിവളപ്പിലുള്ള മൂന്ന് കെട്ടിടങ്ങളില്‍ രണ്ട് കെട്ടിടങ്ങള്‍ എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. രണ്ടാമത്തെ മദ്രസ്സ നിലനില്‍ക്കുന്ന കെട്ടിടം മാത്രമാണ് ഇകെ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളത്.

പ്രശ്‌നം

പ്രശ്‌നം

ഈ മൂന്ന് കെട്ടിടങ്ങളുടേയും ചുമതല സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയിലും വര്‍ഷങ്ങളായി പ്രശ്‌നങ്ങല്‍ നിലനില്‍ക്കുന്നുണ്ട്. എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മദ്രസ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ച്ചാ ഭീഷണി നേരിടുന്നതിനാല്‍ പുതുക്കി പണിയുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

സംഘര്‍ഷം

സംഘര്‍ഷം

ഇതിന്റെ പ്രവര്‍ത്തനങ്ങല്‍ നടന്നുകൊണ്ടിരിക്കേയാണ് മദ്രസ്സാ കെട്ടിടം തകര്‍ക്കപ്പെട്ടത്. വണ്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘര്‍ഷം നിനില്‍ക്കുന്ന പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഭവസ്ഥലത്ത് നിന്നും രണ്ടുവാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

English summary
madrassa attack in vandoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X