പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; സന്നിധാനം ഭക്തിസാന്ദ്രം

  • By: Desk
Subscribe to Oneindia Malayalam

സന്നിധാനം: പൊന്നമ്പല മേട്ടില്‍ മകര ജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനം ശരണം വിളികള്‍ കൊണ്ട് മുഖരിതമായി. പതിനായിരങ്ങളാണ് മകരജ്യോതി ദര്‍ശിക്കാന്‍ ശബരിമലയില്‍ എത്തിയത്.

കനത്ത സുരക്ഷ സംവിധാനങ്ങളായിരുന്നു ഇത്തവണ മകര ജ്യോതിയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നത്. അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിരുന്നു. ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കിയിരുന്നു.

Sabarimala

വൈകുന്നേരം അഞ്ച് മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരം കുത്തിയില്‍ എത്തി. അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ദേവസ്വം പ്രതിനിധികളും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ച. ഘോഷയാത്ര പതിനെട്ടാം പടി കയറി സോപാനത്തിലെത്തി. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരവാഭരണം ഏറ്റുവാങ്ങി.

തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. പതിനായിരങ്ങള്‍ മകരജ്യോതി ദര്‍ശനത്തിനായി കാത്തു നില്‍ക്കുകയായിരുന്നു അപ്പോള്‍.

English summary
Makarajyothi at Sabarimala. Thousands of devotees gathered to watch.
Please Wait while comments are loading...