രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: എംആര്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ ജില്ലയില്‍ പരിപ്പൂര്‍ണ്ണ വിജയമാക്കുന്നതിന് പ്രത്യേക പരിഗണ നല്‍കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. എം.ആര്‍. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയില്‍ എത്തിയതായിരുന്നു അദ്ദേഹം.

മുക്കത്തെ ഏഴാം നൂറ്റാണ്ടും പ്രാകൃത ബോധവും; ബിജെപി സിപിഎമ്മില്‍ ലയിച്ചേക്കൂ... തുറന്നടിച്ച് ബല്‍റാം

സാമൂഹിക മാധ്യമങ്ങളിലൂടെ എം.ആര്‍. വാക്‌സിനേഷനെതിരെ പ്രചാരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.

malappuram

മലപ്പുറത്തെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ മലപ്പുറം ഡി.എം.ഒ: ഡോ. സക്കീനയും സംഘവുമായി ചര്‍ച്ച നടത്തുന്നു)

ജില്ലയില്‍ കുത്തിവെപ്പ് എടുത്ത കുട്ടികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. ശതമാനം നോക്കിയാല്‍ ഇനിയും കൂടുതല്‍ മുന്നേറാനുണ്ട്. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതോടൊപ്പം കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മത സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പൂര്‍ണ്ണ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ കൂട്ടത്തോടെ മരിക്കാന്‍ കാരണമായിരുന്ന വസൂരി പോലെയുള്ള പല മഹാരോഗങ്ങളും ഒത്തൊരുമിച്ചുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഉന്‍മൂലനം ചെയ്യാന്‍ സാധിച്ചത്. ഇതുപോലെ മിസില്‍സ് - റുബെല്ല തുടങ്ങിയ രോഗങ്ങളെയും പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് തന്നെ മാതൃകയായ പലപദ്ധതികളും നടപ്പാക്കിയ ജില്ലയാണ് മലപ്പുറം. ജീവിതശൈലീ രോഗ നിയന്ത്രണം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കൂടി ജില്ല കൂടുതല്‍ നേട്ടം കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഡ് തലത്തില്‍ ശുചിത്വ സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നൂറ് ശതമാനം വിദ്യാര്‍ഥികള്‍ക്കും എം.ആര്‍. വാക്‌സിന്‍ നല്‍കിയ സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ നിര്‍വ്വഹിച്ചു. ഡി.എം.ഒ ഡോ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. എ. ഷിബുലാല്‍, എന്‍.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. നിത തുടങ്ങിയവര്‍ പങ്കെടുത്തു.


English summary
malappuam district has high consideration in disease prevention

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്