മുക്കത്തെ ഏഴാം നൂറ്റാണ്ടും പ്രാകൃത ബോധവും; ബിജെപി സിപിഎമ്മില്‍ ലയിച്ചേക്കൂ... തുറന്നടിച്ച് ബല്‍റാം

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് പോലീസ് പറഞ്ഞതിന് പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് വിവാദമായ സിപിഎമ്മിന്റെ മതവിരുദ്ധ പ്രസ്താവനക്കെതിരേ രംഗത്തുവന്നിരിക്കുന്നത്.

പ്രമുഖ നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍; മകളെ ക്രൂരമായി പീഡിപ്പിച്ചു, അത് ആത്മഹത്യയല്ല

അവതാരകയുടെ പാന്റീസിനകത്ത് എട്ടുകാലി; വേദിയില്‍ വച്ചുതന്നെ വസ്ത്രം അഴിച്ചു, അന്തംവിട്ട് പ്രേക്ഷകര്‍

തൃത്താല എംഎല്‍എ വിടി ബല്‍റാം, വേങ്ങര എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍ എന്നിവരും സിപിഎമ്മിനെതിരേ രംഗത്തുവന്നു. സോഷ്യല്‍ മീഡിയയിലും സിപിഎമ്മിന്റെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം' എന്ന പരാമര്‍ശത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

 ഒരു മതത്തെ ലക്ഷ്യമിട്ട്

ഒരു മതത്തെ ലക്ഷ്യമിട്ട്

സിപിഎം ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവന ഒരു പ്രത്യേക മതത്തെ ലക്ഷ്യമിട്ടാണെന്ന് കെഎന്‍എ ഖാദര്‍ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നത് ആരെയാണെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രാകൃത ബോധം, അതാണ് ഹൈലൈറ്റ്

പ്രാകൃത ബോധം, അതാണ് ഹൈലൈറ്റ്

അതേസമയം, ബല്‍റാം എംഎല്‍എ ഫേസ്ബുക്കിലാണ് പ്രതികരിച്ചത്. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം, അതാണ് ഹൈലൈറ്റ് എന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് തുടങ്ങത്.

ബിജെപി പിരിച്ചുവിട്ടേക്കൂ

ബിജെപി പിരിച്ചുവിട്ടേക്കൂ

കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് സിപിഎമ്മില്‍ ലയിക്കണമെന്നും ബല്‍റാം എംഎല്‍എ പരിഹസിച്ചു. സിപിഎമ്മും ബിജെപിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. നിങ്ങള്‍ വെവ്വേറെയായി നില്‍ക്കേണ്ട ഒരു ആവശ്യവുമില്ലെന്നും ബല്‍റാം എംഎല്‍എ പറഞ്ഞു.

നൂറ്റാണ്ടുകളുടെ പോക്കുവരവ്!!

നൂറ്റാണ്ടുകളുടെ പോക്കുവരവ്!!

ഗെയില്‍ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറായത് നന്നായി. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത ബോധമായ കമ്യൂണിസത്തിന്റെ സമഗ്രാധിപത്യ മനോഭാവത്തില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജനാധിപത്യ ബോധത്തിലേക്കുള്ള വൈകിയ കടന്നുവരവായി ഈ നീക്കത്തെ കാണുന്നുവെന്നും ബല്‍റാം പറയുന്നു.

 നന്തിഗ്രാം സൃഷ്ടിക്കരുത്

നന്തിഗ്രാം സൃഷ്ടിക്കരുത്

ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി കേരളത്തില്‍ നന്തിഗ്രാം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജനവാസ മേഖലയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുംമുമ്പ് ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ടിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കി

വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കി

സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കുകയാണ് നിലവില്‍ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ആക്ഷേപം. പുതുവൈപ്പിനില്‍ സമരം നടത്തിയവരെ മാവോവാദികള്‍ എന്നാണ് വിളിച്ചത്. ചെങ്ങറയിലും മുത്തങ്ങയിലും വിളി അങ്ങനെ തന്നെ. കിനാലൂരിലും മുക്കത്തുമാകുമ്പോള്‍ സമരക്കാരെ തീവ്രവാദികളെന്ന് ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

മലപ്പുറത്ത് നിന്നെത്തിയ തീവ്ര സ്വഭാവക്കാര്‍

മലപ്പുറത്ത് നിന്നെത്തിയ തീവ്ര സ്വഭാവക്കാര്‍

സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നെത്തിയ തീവ്ര സ്വഭാവമുള്ളവരാണെന്നായിരുന്നു പോലീസ് ഭാഷ്യം. പ്രശ്‌നമുണ്ടാക്കി അവര്‍ രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനും സമരക്കാര്‍ക്ക് ആലോചനയുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

നിര്‍മാണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച

നിര്‍മാണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച

എന്നാല്‍ ഇത്തരം വാദങ്ങളെയെല്ലാം സമരസമിതി തള്ളിക്കളഞ്ഞു. മേഖലയിലെ ജനങ്ങള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്നും ഗെയില്‍ നിര്‍മാണം പ്രവര്‍ത്തനം നിര്‍ത്താതെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്നുമാണ് സമരസമിതി വ്യക്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച കളക്ട്രേറ്റില്‍ സമവായ ചര്‍ച്ച വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.

English summary
Anti Gail Protest: VT Balram attack CPM on Controversial Comments

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്