മലപ്പുറത്ത് പച്ച ലഡു റെഡി... !!! കുഞ്ഞാപ്പ കുതിച്ച് പായുന്നു... എന്താണ് ഫൈസലിന്റെ സ്ഥിതി?
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. മുസ്ലീം ലീഗ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയും സിപിഎം സ്ഥാനാർത്ഥി എംബി ഫൈസലും തമ്മിലാണ് പ്രധാന മത്സരം. ശ്രീപ്രകാശ് ആണ് ബിജെപി സ്ഥാനാർത്ഥി എട്ടരയോടെ ആദ്യ ഫലസൂചനകൾ ലഭിച്ചുതുടങ്ങും. ഉച്ചയ്ക്ക് 12 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും.

മലപ്പുറം ഗവൺമെന്റ് കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങൾക്കായി ഏഴ് മുറികൾ ഒരുക്കിയിട്ടുണ്ട്. മുസ്ലീം ലീഗിനെ സംബന്ധിച്ചും സിപിഎമ്മിനെ സംബന്ധിച്ചും നിർണായകമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ്.
ഇ അഹമ്മദിന്റെ ആകസ്മികമായ മരണത്തെ തുടർന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം ആയിരുന്നു അഹമ്മദ് സ്വന്തമാക്കിയിരുന്നത്.












Click it and Unblock the Notifications