കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് 71.4 ശതമാനം പോളിംഗ്, വോട്ടെടുപ്പ് അവസാനിച്ചു; എങ്ങും സമാധാന പരം

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് അവസാനിച്ചു. 71.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് എങ്ങും സമാധാനപരമായിരുന്നു.

  • By Jince K Benny
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 71.4 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് അല്പം ഉയർന്നിട്ടുട്ടുണ്ട്. കഴിഞ്ഞ തവണ 71.26 ശതമാനമായിരുന്നു പോളിംഗ് ശതമാനം. മലപ്പുറം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. 74.6 ശതമാനമാണ് മലപ്പുറത്തി രേഖപ്പെടുത്തിയത്. 69.4 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മങ്കയടയാണ് ഏറ്റവും പിന്നിൽ.

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിച്ചത്. ഉച്ചയ്ക്ക് ശേഷം തിരക്ക് കുറഞ്ഞെങ്കിലും പോളിംഗ് വേഗം കുറഞ്ഞിരുന്നില്ല. അവസാന മണിക്കൂറിലെ കണക്ക് വരുമ്പോള്‍ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Malappuram by election

വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും അക്രമ സംഭവങ്ങളോ സങ്കര്‍ഷങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബൂത്ത് ഏജന്റുമാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പോലും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 12 വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിനിടെ തകരാറിലായി. എന്നാല്‍ ഉടനടി ഇവ മാറ്റി സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചു. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 13.12 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2014ല്‍ 11.98 ലക്ഷം വോട്ടര്‍മാരില്‍ 8,53,467 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

English summary
Malappuram by election: 68.4 polling till 5 pm. Polling windup on 6pm. There were no attacks and issues reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X