മലപ്പുറത്ത് അട്ടിമറിയുണ്ടായാല്‍ ഞെട്ടരുതെന്ന് ഇടതുപക്ഷം; ലീഗ് ഭൂരിപക്ഷം മിണ്ടുന്നില്ല!!

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച രാവിലെ അറിയാം. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പത്ത് മണിയാവുമ്പോള്‍ തന്നെ ആര് ജയിക്കുമെന്ന കാര്യം വ്യക്തമാകും. വോട്ടെണ്ണല്‍ നടക്കുന്ന മലപ്പുറം ഗവ.കോളജില്‍ വന്‍ സുരക്ഷയാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടിങ് മെഷീനുകള്‍ ഏഴ് സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഏഴ് മണിക്ക് സ്‌ട്രോങ് റൂമുകളില്‍ നിന്ന് ഇവ കൗണ്ടിങ് ടേംബിളില്‍ എത്തിക്കും.

ഫലം വരാന്‍ മണിക്കൂറുകളേ ഉള്ളൂവെങ്കിലും ശുഭപ്രതീക്ഷയിലാണ് മുന്നണികള്‍. കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ ലഭിക്കുമെന്നാണ് എല്ലാ മുന്നണികളുടെയും അവകാശവാദം. എന്നാല്‍ ആശങ്കയുമുണ്ട് മുന്നണികള്‍ക്ക്. കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷം ഭൂരിപക്ഷം കിട്ടുമെന്ന് നേരത്തെ പറഞ്ഞിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ മികച്ച വിജയം നേടുമെന്ന് മാത്രമാണ് പറയുന്നത്.

കൂടുതല്‍ വോട്ട്

കൂടുതല്‍ വോട്ട്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ലക്ഷത്തോളം വോട്ട് ഇത്തവണ പോള്‍ ചെയ്തിട്ടുണ്ട്. ഇതിലാണ് എല്ലാ മുന്നണികളുടെയും പ്രതീക്ഷ. ജയിച്ചവരും തോറ്റവും വോട്ട് വര്‍ധിച്ചതിന്റെ പേര് പറഞ്ഞു പിടിച്ചുനില്‍ക്കും.

ഫൈസല്‍ കൂടുതല്‍ വോട്ട് പിടിക്കുമെന്ന്

ഫൈസല്‍ കൂടുതല്‍ വോട്ട് പിടിക്കുമെന്ന്

യുഡിഎഫിന്റെ വോട്ട് കഴിഞ്ഞ തവണത്തേതില്‍ നിന്നു കുറയുമെന്നാണ് എല്‍ഡിഎഫ് പറയുന്നത്. എംബി ഫൈസല്‍ കൂടുതല്‍ വോട്ട് പിടിക്കുമെന്നും അവര്‍ കരുതുന്നു. അട്ടിമറിയുണ്ടായാല്‍ ഞെട്ടരുതെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്.

വോട്ട് കൂടുമെന്ന് എല്ലാ മുന്നണികളും

വോട്ട് കൂടുമെന്ന് എല്ലാ മുന്നണികളും

യുഡിഎഫും എല്‍ഡിഎഫും ബിജെപിയും വോട്ട് വര്‍ധിക്കുമെന്ന് തന്നെയാണ് പറയുന്നത്. എന്നാല്‍ ജയപരാജയത്തിന് അപ്പുറത്താണ് മലപ്പുറത്ത് മല്‍സരിച്ച പ്രധാനികളുടെ ലക്ഷ്യങ്ങള്‍. കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിച്ച യുഡിഎഫിന് നല്ല ഭൂരിപക്ഷം കിട്ടുകയാണ് ലക്ഷ്യം. രണ്ട് ലക്ഷത്തില്‍ കുറഞ്ഞ ഭൂരിപക്ഷം അവര്‍ പ്രതീക്ഷിക്കുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ഭൂരിപക്ഷത്തെ കുറിച്ച് മിണ്ടുന്നില്ല.

എല്‍ഡിഎഫിന്റെ ആശങ്ക

എല്‍ഡിഎഫിന്റെ ആശങ്ക

എംബി ഫൈസല്‍ കഴിഞ്ഞ തവണ പികെ സൈനബ നേടിയതിനേക്കാള്‍ വോട്ട് നേടുമെന്നാണ് ഇടതുപാളയം കരുതുന്നത്. അവസാന ഘട്ട പ്രചാരണത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന ആശങ്കയും എല്‍ഡിഎഫിനുണ്ട്.

യുഡിഎഫ് പറയുന്നത്

യുഡിഎഫ് പറയുന്നത്

പുതുതായെത്തിയ ഒരു ലക്ഷത്തോളം വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുമെന്നാണ് ആശങ്ക. അതില്‍ പ്രതീക്ഷയും മുന്നണികള്‍ക്കുണ്ട്. വോട്ടിങ് ശതമാനത്തില്‍ നേരിയ വര്‍ധനവേ ഉണ്ടായിട്ടുള്ളൂവെങ്കിലും വോട്ടുകള്‍ കൂടിയിട്ടുണ്ട്. അഹമ്മദിന് കിട്ടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് കിട്ടില്ലെന്നാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഇപ്പോഴുള്ള കണക്കുകൂട്ടല്‍.

ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷം

ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷം

2014ല്‍ അഹമ്മദ് മല്‍സരിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ അല്ല ഇപ്പോള്‍ മലപ്പുറത്തുള്ളതെന്നാണ് ഈ വിലയിരുത്തലിന് കാരണം. എങ്കിലും ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

അന്ന് അഹമ്മദിന്റെ വോട്ട് കൂട്ടിയത്

അന്ന് അഹമ്മദിന്റെ വോട്ട് കൂട്ടിയത്

അഹമ്മദ് മല്‍സരിക്കുമ്പോള്‍ എതിര്‍സ്ഥാനാര്‍ഥി പികെ സൈനബയായിരുന്നു. തട്ടമിടാത്ത സൈനബയാണ് അന്ന് അഹമ്മദിന്റെ വോട്ട് കൂട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പിബി ഫൈസല്‍ തരക്കേടില്ലാത്ത വിധം വോട്ട് പിടിക്കുമെന്നാണ് കരുതുന്നത്.

പഴയ വാശിയില്ല

പഴയ വാശിയില്ല

2014ല്‍ അഹമ്മദിന് 437723 വോട്ടാണ് ലഭിച്ചത്. പികെ സൈനബയേക്കാളും 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഉപതിരഞ്ഞെടുപ്പായതിനാല്‍ വോട്ടര്‍മാര്‍ക്കിടയിലും പ്രവര്‍ത്തിക്കിടയിലും പഴയ വാശിയുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭൂരിപക്ഷം രണ്ട് കടക്കുമെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് നേതാക്കളുമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡല പരിധിയില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നു. എല്‍ഡിഎഫിനേക്കാള്‍ 118696 വോട്ടിന്റെ ഭൂരിപക്ഷമേ എല്‍ഡിഎഫിനൊള്ളു. ഇതിനേക്കാള്‍ അല്‍പ്പം കൂടി വോട്ട് ഇത്തവണ ലഭിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ഒന്നര ലക്ഷത്തിന് മുകളിലേ ഭൂരിപക്ഷം കിട്ടുകയുള്ളൂവെന്ന് യുഡിഎഫ് നേതാക്കള്‍ രഹസ്യമായി പറയുന്നു.

ഇടതുവിജയം ഇങ്ങനെ

ഇടതുവിജയം ഇങ്ങനെ

രണ്ട് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടുക എന്നതായിരുന്നു മുസ്ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം. അത് ചിലപ്പോള്‍ നടന്നേക്കില്ല. അങ്ങനെ സംഭവിച്ചാല്‍ എല്‍ഡിഎഫിന്റെ വിജയമാണെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ വോട്ട് കൂടുതല്‍ ലഭിക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന അഭിപ്രായം. പിബി ഫൈസല്‍ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് ഇടത് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് 373879 വോട്ടുകളാണ്.

ബിജെപിയുടെ വോട്ടും നിര്‍ണായകം

ബിജെപിയുടെ വോട്ടും നിര്‍ണായകം

എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 73447 വോട്ടുകളാണ്. ഇത് ഇത്തവണ വര്‍ധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ആറിരട്ടി വര്‍ധനവാണ് അവരുടെ ലക്ഷ്യം. മറ്റു പാര്‍ട്ടികളും കരുതുന്നതും ബിജെപി വോട്ട് വര്‍ധിക്കുമെന്ന് തന്നെയാണ്. എന്നാല്‍ ആരുടെ വോട്ടാണ് ബിജെപി ചോര്‍ത്തുകയെന്നതാണ് മുന്നണികളുടെ മറ്റൊരു ആശങ്ക.

English summary
Malappuram byelection vote counting in April 17. trend will be know at 10 am.
Please Wait while comments are loading...