കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് വോട്ട് കുറയുമെന്ന് യുഡിഎഫ്; ഇടതു പാളയത്തില്‍ കൂട്ടച്ചിരി, വിലയിരുത്തല്‍ ഇങ്ങനെ

2014ല്‍ അഹമ്മദ് മല്‍സരിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ അല്ല ഇപ്പോള്‍ മലപ്പുറത്തുള്ളതെന്നാണ് ഈ വിലയിരുത്തലിന് കാരണം.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കെ, യുഡിഎഫ് ക്യാംപിലെ വിലയിരുത്തല്‍ പുറത്തുവരുന്നു. അഹമ്മദിന് കിട്ടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് കിട്ടില്ലെന്നാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടല്‍.

2014ല്‍ അഹമ്മദ് മല്‍സരിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ അല്ല ഇപ്പോള്‍ മലപ്പുറത്തുള്ളതെന്നാണ് ഈ വിലയിരുത്തലിന് കാരണം. എങ്കിലും ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.

തട്ടമിടാത്ത സൈനബ

തട്ടമിടാത്ത സൈനബ

അഹമ്മദ് മല്‍സരിക്കുമ്പോള്‍ എതിര്‍സ്ഥാനാര്‍ഥി പികെ സൈനബയായിരുന്നു. തട്ടമിടാത്ത സൈനബയാണ് അന്ന് അഹമ്മദിന്റെ വോട്ട് കൂട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പിബി ഫൈസല്‍ തരക്കേടില്ലാത്ത വിധം വോട്ട് പിടിക്കുമെന്നാണ് കരുതുന്നത്.

പഴയ വാശിയില്ല

പഴയ വാശിയില്ല

2014ല്‍ അഹമ്മദിന് 437723 വോട്ടാണ് ലഭിച്ചത്. പികെ സൈനബയേക്കാളും 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഉപതിരഞ്ഞെടുപ്പായതിനാല്‍ വോട്ടര്‍മാര്‍ക്കിടയിലും പ്രവര്‍ത്തിക്കിടയിലും പഴയ വാശിയുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭൂരിപക്ഷം രണ്ട് കടക്കുമെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് നേതാക്കളുമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡല പരിധിയില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നു. എല്‍ഡിഎഫിനേക്കാള്‍ 118696 വോട്ടിന്റെ ഭൂരിപക്ഷമേ എല്‍ഡിഎഫിനൊള്ളു. ഇതിനേക്കാള്‍ അല്‍പ്പം കൂടി വോട്ട് ഇത്തവണ ലഭിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടല്‍.

ഒന്നര ലക്ഷത്തിന് മുകളില്‍

ഒന്നര ലക്ഷത്തിന് മുകളില്‍

അതുകൊണ്ട് തന്നെ ഒന്നര ലക്ഷത്തിന് മുകളിലേ ഭൂരിപക്ഷം കിട്ടുകയുള്ളൂവെന്ന് യുഡിഎഫ് നേതാക്കള്‍ രഹസ്യമായി പറയുന്നു. പോളിങ് ശതമാനത്തില്‍ ഇത്തവണ വര്‍ധനവുണ്ടാകാത്തത് തിരിച്ചടിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

പോളിങ് വര്‍ധിക്കാതിരിക്കാന്‍ കാരണം

പോളിങ് വര്‍ധിക്കാതിരിക്കാന്‍ കാരണം

പോളിങ് ശതമാനം കുറയാന്‍ കാരണം എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നത് മൂലമാണത്രെ. യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ പിന്‍മാറിയതാണ് ശതമാനത്തില്‍ കുറവ് വന്നത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

ഇടതുവിജയം ഇങ്ങനെ

ഇടതുവിജയം ഇങ്ങനെ

രണ്ട് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടുക എന്നതായിരുന്നു മുസ്ലിം ലീഗിന്റെ പ്രഖ്യാപിത ലക്ഷ്യം. അത് ചിലപ്പോള്‍ നടന്നേക്കില്ല. അങ്ങനെ സംഭവിച്ചാല്‍ എല്‍ഡിഎഫിന്റെ വിജയമാണെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്.

പിബി ഫൈസല്‍ തിളങ്ങുമോ?

പിബി ഫൈസല്‍ തിളങ്ങുമോ?

എന്നാല്‍ എല്‍ഡിഎഫ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ വോട്ട് കൂടുതല്‍ ലഭിക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന അഭിപ്രായം. പിബി ഫൈസല്‍ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് ഇടത് സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയത് 373879 വോട്ടുകളാണ്.

ബിജെപിയുടെ വോട്ടും നിര്‍ണായകം

ബിജെപിയുടെ വോട്ടും നിര്‍ണായകം

എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 73447 വോട്ടുകളാണ്. ഇത് ഇത്തവണ വര്‍ധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മറ്റു പാര്‍ട്ടികളും കരുതുന്നതും ബിജെപി വോട്ട് വര്‍ധിക്കുമെന്ന് തന്നെയാണ്. എന്നാല്‍ ആരുടെ വോട്ടാണ് ബിജെപി ചോര്‍ത്തുകയെന്നതാണ് ചോദ്യം.

പുതിയ വോട്ടര്‍മാര്‍ 1.14 ലക്ഷം

പുതിയ വോട്ടര്‍മാര്‍ 1.14 ലക്ഷം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലുണ്ടായിരുന്നത് 1198444 വോട്ടര്‍മാരായിരുന്നു. ഇത്തവണ 1.14 ലക്ഷം വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവര്‍ ജയിക്കുമെന്നതാണ് അവസ്ഥ. എന്നാല്‍ ഇവരെല്ലാവരും ഒരുപാര്‍ട്ടിക്ക് വോട്ട് ചെയ്യുകയുമില്ല. യുവ വോട്ടര്‍മാരുടെ നിലപാട് നിര്‍ണായകമാണ്. യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് തന്നെയായിരുന്നു ഇടതുപക്ഷം കരുക്കള്‍ നീക്കിയതും. എന്നാല്‍ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും യുവ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ സ്വാധീനം അത്ര ചെറുതല്ല.

മുന്നിട്ടു നിന്നത് മുസ്ലിം ലീഗ്

മുന്നിട്ടു നിന്നത് മുസ്ലിം ലീഗ്

പ്രചാരണത്തില്‍ അവസാന ഘട്ടം വരെ മുന്നിട്ടു നിന്നത് മുസ്ലിം ലീഗ് തന്നെയാണ്. ആദ്യം പിന്നിലായിരുന്ന ഇടതുപക്ഷം അവസാന ഘട്ടത്തില്‍ മുന്നേറിയെങ്കിലും ലീഗിനെ കടത്തിവെട്ടി എന്നുപറയാനായിട്ടില്ല. ഇ അഹമ്മദിനേക്കാള്‍ ഭൂരിപക്ഷം, അതു മാത്രമാണ് ലീഗിന് മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ ഇക്കാര്യമറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം.

കഴിഞ്ഞ തവണത്തെ ചിത്രം

കഴിഞ്ഞ തവണത്തെ ചിത്രം

കഴിഞ്ഞ തവണ 194739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് മലപ്പുറത്ത് നിന്ന് ദില്ലിയിലേക്ക് വണ്ടി കയറിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51.28 ശതമാനം അഹമ്മദ് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ സൈനബയ്ക്ക് ലഭിച്ചത് 28.47 ശതമാനം മാത്രം. ഈ ക്ഷീണം മാറ്റുകയാണ് പിബി ഫൈസലിന്റെ ചുമതല. എന്നാല്‍ പ്രചാരണത്തില്‍ മുന്നേറ്റം നടത്തിയത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറഞ്ഞാലും തങ്ങളുടെ വിജയമാണെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.

ഫൈസലോ കുഞ്ഞാപ്പയോ

ഫൈസലോ കുഞ്ഞാപ്പയോ

ഇ അഹമ്മദിന്റെ തട്ടകമായ മലപ്പുറത്ത് അദ്ദേഹത്തിന് പകരക്കാരനായി ഇനി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ദിവസങ്ങള്‍ക്കം ഉത്തരം ലഭിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോ അല്ലെങ്കില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പിബി ഫൈസലോ. ജയത്തിനും അപ്പുറത്ത് മറ്റു പല ലക്ഷ്യങ്ങളുമാണ് ഇവിടെ പാര്‍ട്ടികള്‍ക്ക്.

English summary
Malappuram byelection vote counting in April 17, UDF camp said majority will be reduced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X