Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായി ജയകുമാർ സത്യപ്രതിജ്ഞ ചെയ്‌തു; ബിഹാറിൽ ഇനി എന്ത്?

ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷനായി കെ ജയകുമാർ ചുമതലയേറ്റെടുത്തു. പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന ചടങ്ങുകൾ ദേവസ്വം ബോർഡ് ആസ്ഥാനത്താണ് നടന്നത്. കഴിഞ്ഞ ദിവസം പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തത്.

അതിനിടെ ബിഹാറിൽ എൻഡിഎയുടെ വമ്പൻ ജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. നിലവിലെ മുഖ്യമന്ത്രി ജെഡിയു നേതാവ് കൂടിയായ നിതീഷ് കുമാർ വീണ്ടും ആ സ്ഥാനത്തേക്ക് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ ബിഹാറിന് ആദ്യത്തെ ബിജെപി മുഖ്യമന്ത്രി എത്താനുള്ള സാധ്യതയും പലരും തള്ളിക്കളയുന്നില്ല. ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ അവർ അതിന് സമ്മർദ്ദം ചെലുത്തുമോ എന്നത് വരും മണിക്കൂറുകളിൽ കണ്ടറിയണം.

newsupdates

Nov 15, 2025, 11:13 pm IST

എസ്‌ഐആർ സമയബന്ധിതമായി കേരളത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഒരേയൊരു രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജെ. ആർ. പദ്മകുമാർ. വോട്ടർ പട്ടിക പരിഷ്‌കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന എല്ലാ തീരുമാനത്തിനും ഉറച്ച പിന്തുണ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
Nov 15, 2025, 11:00 pm IST

പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ആത്മഹത്യ ചെയ്തു. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് (52) ആണ് മരിച്ചത്. വൈകുന്നേരം സഹപ്രവർത്തകർ ക്വാർട്ടേഴ്സിലെ മുറിയിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ബിനു തോമസിനെ കണ്ടെത്തുകയായിരുന്നു.
Nov 15, 2025, 10:20 pm IST

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന്‍ ആനന്ദ് തിരുമലയുടെ മരണത്തില്‍ പാർട്ടി നേതാക്കള്‍ പങ്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. 'വാർഡിൽ നിന്നും വന്ന അഞ്ച് പേരുടെ പാനലിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് ജില്ലാ പ്രസിഡന്റ് പറഞ്ഞത്, എല്ലാവർക്കും വിഷമമുണ്ട്, വിശദമായി അന്വേഷിച്ച് കണ്ടുപിടിക്കും' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Nov 15, 2025, 9:24 pm IST

പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പുറത്താക്കി. ഇതിനുസംബന്ധിച്ച നിർദ്ദേശം വകുപ്പ് സ്കൂൾ മാനേജ്മെന്റിന് നൽകിയിട്ടുണ്ട്. മരണവരെ ജീവപര്യന്തം തടവ് ലഭിച്ചതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി.
Nov 15, 2025, 8:57 pm IST

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍,നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരുടെ പേരുകള്‍ ആനന്ദിന്‍റെ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു.
Nov 15, 2025, 8:50 pm IST

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോ​ഗിച്ച് ഒരുവിഭാ​ഗം വോട്ടർമാരെ ഒഴിവാക്കുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനമാണ് രാജ്യത്തുടനീളം ബിജെപി മുൻകൈ എടുത്ത് നടത്തുന്നതെന്നും സിപിഎം നേതൃത്വം വിമർശിച്ചു
Nov 15, 2025, 7:00 pm IST

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ബി ജെ പി - ആർ എസ് എസ് നേതൃത്വത്തിനെതിരെ ആരോപണം ഉണയിച്ച് പ്രവർത്തകന്‍ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പുറത്ത് വരുന്നത്. ആനന്ദിന്റേതായി പുറത്ത് വന്ന ആത്മഹത്യക്കുറിപ്പില്‍ ഇത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
Nov 15, 2025, 4:36 pm IST

പാലത്തായിയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്
Nov 15, 2025, 3:11 pm IST

നെടുമങ്ങാട് സിഎന്‍ജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനില്‍ നിന്ന് സിഎന്‍ജി കണ്ടെയ്നര്‍ വേര്‍പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മേഖലയില്‍ ചെറിയ രീതിയിലുള്ള ഗ്യാസ് ചോര്‍ച്ചയുണ്ടായി. അതിനാല്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Nov 15, 2025, 3:07 pm IST

മുന്‍ കേന്ദ്രമന്ത്രിയും ആറയില്‍ നിന്നുള്ള എംപിയുമായ ആര്‍.കെ. സിംഗിനെ 'പാര്‍ട്ടി വിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ബിജെപിയുടെ ബീഹാര്‍ യൂണിറ്റ് സസ്പെന്‍ഡ് ചെയ്തു. സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് എതിരാണ് എന്നും ഇത് അച്ചടക്കമില്ലായ്മയുടെ പരിധിയില്‍ വരുന്നതാണ് എന്നും ബിജെപി പറഞ്ഞു
Nov 15, 2025, 2:43 pm IST

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ. പേര് വെട്ടി എന്നുള്ള വിവരം ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.
Nov 15, 2025, 2:22 pm IST

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വോട്ടുകൊള്ളയാണ് നടന്നത്. തിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകള്‍ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നും കെസി
Nov 15, 2025, 2:01 pm IST

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തു. സിപിഎമ്മിന്റെ പരാതി കണക്കിലെടുത്താണ് പേര് നീക്കം ചെയ്‌തത്‌. പിന്നാലെ ഇതിൽ അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
Nov 15, 2025, 1:41 pm IST

വോട്ട് ചോരി ആരോപണത്തിൽ രാജ്യത്തെ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയാണ് പിടിയിലായത്. കർണാടക അലന്ദ് മണ്ഡലത്തിലെ വോട്ടുകൾ വെട്ടിമാറ്റാൻ ഇയാൾ സഹായിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വോട്ട് കൊള്ള നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ച കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കൂട്ടത്തോടെ വോട്ട് വെട്ടിമാറ്റിയ കേസ് സംബന്ധിച്ചാണ് നടപടി.
Nov 15, 2025, 1:03 pm IST

ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാർ. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മാറ്റുമെന്നും ജയകുമാർ വ്യക്തമാക്കി.
Nov 15, 2025, 12:39 pm IST

ബിഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വോട്ട് കൊള്ള നടന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും വലിയ തട്ടിപ്പുകൾ നടന്നുവെന്നും കെസി ആരോപിച്ചു.
Nov 15, 2025, 12:21 pm IST

കേരളത്തിലും വലിയ രാഷ്ട്രീയ മാറ്റം വരുമെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം സൃഷ്‌ടിക്കാൻ ജനങ്ങൾ അവസരം നൽകുമെന്നും വികസനത്തിന് ജനങ്ങൾ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ കണ്ടത് ആത്മാർത്ഥമായി പ്രവർത്തിച്ച സർക്കാരിനുള്ള അംഗീകാരമാണെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Nov 15, 2025, 11:41 am IST

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻവി ബാബുരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിൽ വീഴ്‌ചയെന്ന് ആരോപിച്ചാണ് രാജി. വാർത്താസമ്മേളനത്തിലൂടെയാണ് ബാബുരാജ് രാജി പ്രഖ്യാപിച്ചത്.
Nov 15, 2025, 10:27 am IST

കണ്ണൂരിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും സിപിഎമ്മിന് തിരിച്ചടി. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാതെ വന്നതോടെ സ്ഥാനാര്‍ത്ഥിയെ മാറ്റിയിരിക്കുകയാണ് ഇപ്പോൾ. കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജബ്ബാര്‍ ഇബ്രാഹിമിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് പ്രതിസന്ധിയിലായത്.
Nov 15, 2025, 9:51 am IST

ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. അറിയുന്നതും അറിയാത്തതുമായ അവതാരങ്ങൾ ഉണ്ടെന്നും എല്ലാ അവതാരങ്ങളേയും പടിക്ക് പുറത്തു നിർത്തിയെന്നും പ്രശാന്ത് പറഞ്ഞു. ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല.അവതാരങ്ങൾക്ക് വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Nov 15, 2025, 9:08 am IST

അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദ്ദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇതിനായി റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഐആർസി മാനദണ്ഡങ്ങൾ നിർമ്മാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കും
Nov 15, 2025, 8:36 am IST

എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും പിടിയിൽ. എളമക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യഴാഴ്‌ചയായിരുന്നു സംഭവമുണ്ടായത്.
Nov 15, 2025, 8:05 am IST

തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ശശി തരൂർ എംപി. തന്നെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രചാരണത്തിന് പോകുമെന്നാണ് തരൂർ പറഞ്ഞത്. തുടർച്ചയായുള്ള എൽഡിഎഫ് ഭരണം തലസ്ഥാനത്തിന് മടുത്തു കഴിഞ്ഞെന്നും തിരുവനന്തപുരം എപി ചൂണ്ടിക്കാട്ടി.
Nov 15, 2025, 7:49 am IST

ജമ്മുകശ്‌മീരിലെ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പോലീസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സ്‌ഫോടനം നടന്നത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
Nov 15, 2025, 7:05 am IST

ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും. മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. അറസ്‌റ്റും ഉടനുണ്ടായേക്കുമെന്നാണ് വിവരം.
Nov 15, 2025, 6:35 am IST

പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയഗ്നോസ്‌റ്റിക്‌സ് വിഭാഗമായ ഹിന്ദ്ലാബ്‌സിന് അഭിമാനകരമായ നേട്ടം. നവി മുംബൈയിലെ ഖാർഘറിൽ സ്ഥിതി ചെയ്യുന്ന ഹിന്ദ്ലാബ്‌സ് ലബോറട്ടറിക്ക് കോളേജ് ഓഫ് അമേരിക്കൻ പാത്തോളജിസ്‌റ്റ് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ മിനി രത്‌ന സ്ഥാപനമാണ് ഇത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+