കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കഥാകൃത്ത് ടി എ റസാഖ് അന്തരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ കാഴ്ചയെ സമ്പന്നമാക്കിയ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ.റസാഖ് (58) അന്തരിച്ചു. ഒരുമാസത്തോളമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന റസാഖ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. റസാഖ് ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ സഹായിക്കാന്‍ കോഴിക്കോട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കലാപരിപാടി അരങ്ങേറുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് നിര്യാണം. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. സംസ്‌കാരം ചൊവ്വാഴ്ച. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് സഹോദരനാണ്.

<strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?</strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?

സൂപ്പര്‍ഹിറ്റുകളായ മലയാള സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയാണ് റസാഖ് സിനിമയില്‍ തന്റേതായ ഇടമൊരുക്കിയത്. വിഷ്ണുലോകം, കാണാക്കിനാവ്, ഗസല്‍, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍, രാപ്പകല്‍ തുടങ്ങി ഒന്നിനൊന്നു മികച്ച തിരക്കഥകളായിരുന്നു റസാഖിന്റെത്. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി തിരക്കഥ എഴുതിയ ചിത്രം.

 ta-razzaq

1958 ഏപ്രില്‍ 25ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ടി.എ.ബാപ്പു, വാഴയില്‍ ഖദീജ ദമ്പതികളുടെ മകനായാണ് റസാഖിന്റെ ജനനം. കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ കാലത്തുതന്നെ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പില്‍ക്കാലത്ത് 'വര' എന്ന പേരില്‍ ഒരു സമാന്തര പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. കെഎസ്ആര്‍ടിസിയില്‍ ക്ലര്‍ക്കായും ജോലി ചെയ്തിരുന്നു.

1987 ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധായകന്‍ എ.ടി.അബുവിന്റെ സംവിധാന സഹായിയായാണ് റസാഖ് സിനിമയിലെത്തിയ റസാഖ് പിന്നീട് തിരക്കഥാ രചനയിലേക്ക് വഴിമാറുകായിരുന്നു. സിബി മലയില്‍, കമല്‍, ജയരാജ്, ജി.എസ്.വിജയന്‍, വി.എം.വിനു തുടങ്ങിയവര്‍ക്കായി തിരക്കഥകള്‍ രചിച്ചു.

കാണാക്കിനാവ്, പെരുമഴക്കാലം, ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ ദേശീയ, സംസ്ഥാന അവാര്‍ഡുകളും റസാഖിനെ തേടി എത്തിയിട്ടുണ്ട്. 1977ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവ് മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും നേടി.

റസാഖിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ 2002ലും കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം 2004ലും മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. 2007ല്‍ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ ''മാനത്ത് ചന്തിരനുണ്ടോ...'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ റസാഖിന്റേതാണ്.

നാടോടി, ഘോഷയാത്ര, ഗസല്‍, കാണാക്കിനാവ്, താലോലം, ഉത്തമന്‍, വാല്‍ക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകല്‍, ബസ്സ് കണ്ടക്ടര്‍, പരുന്ത്, മായാ ബസാര്‍, ആയിരത്തില്‍ ഒരുവന്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാം നാള്‍ ഞായറാഴ്ച തുടങ്ങിയവ റസാഖിന്റെ തൂലികയില്‍ വിരിഞ്ഞ ചിത്രങ്ങളാണ്.

English summary
Malayalam Scriptwriter TA Razzaq passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X