കാസർകോട് ഉദുമയിൽ ‍ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

ഉദുമ: സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. കോട്ടിക്കുളത്തെ മുഹമ്മദ് (65) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെ തൃക്കണ്ണാട് കെഎസ്ടിപി പാതയിലാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന കൗസര്‍ ബസ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.

മലപ്പുറത്ത് റോഡപകടത്തിൽ വാന്‍ ഡ്രൈവര്‍ മരിച്ചു, യുവതിക്ക് പരിക്കേറ്റു

തലയിടിച്ച് റോഡില്‍ വീണ മുഹമ്മദിനെ ഉദുമയിലെ സ്വകാര്യാആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരു ബിസി റോഡില്‍ നിന്ന് കോട്ടിക്കുളത്തേക്ക് വര്‍ഷങ്ങള്‍ മുമ്പെ ജോലി തേടിയെത്തിയ ഇദ്ദേഹം ചെറു ഇലക്ട്രോണിക് സാധനങ്ങള്‍, സ്‌പ്രേ തുടങ്ങിയവ സൈക്കിളില്‍ കൊണ്ടുപോയി തീരപ്രദേശത്ത് വില്‍പ്പന നടത്തിയിരുന്നു.

 accident

ഭാര്യ: ബീവി (കോട്ടിക്കുളം). മക്കള്‍: ഖാദര്‍(ദുബായ്), ലത്തീഫ്, ഷബീര്‍ (ദുബായ്), ഷബാന, റംസീന, റിസ്‌വാന. മരുമക്കള്‍: ഷംസീന (തെക്കില്‍), റഹ്മത്ത് (കുമ്പള), റുക്‌സാന (പള്ളിക്കര), അഷ്‌റഫ് (പൊവ്വല്‍,), ആരീഫ് (ചെമനാട്), ഇര്‍ഷാദ് (ഉളിയത്തടുക്ക). ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

English summary
man died in road accident

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്