മഞ്ജു വാര്യർക്ക് മോഹൻലാലിൻ്റെ പ്രതിഫലം ആര് കൊടുക്കാൻ;തലയിൽ സ്ഥിരബോധമുള്ള ഒരാളും കൊടുക്കില്ല';ശാന്തിവിള ദിനേശ്
ഭാഗ്യലക്ഷ്മിക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. മലയാള സിനിമയിൽ പുരുഷാധിപത്യമാണെന്ന ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിനെതിരൊണ് ദിനേശിൻ്റെ പ്രതികരണം. നായകൻമാരേക്കാൾ ഉയർന്നാൽ മാത്രമേ തുല്യവേദനമൊക്കെ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് രാജിവെച്ച അവർ എന്തുകൊണ്ട് മുൻപ് രാജിക്ക് തയ്യാറായിരുന്നില്ലെന്ന് ശാന്തിവിള ചോദിച്ചു. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'പുരുഷാധിപത്യം ആണത്രേ മലയാള സിനിമയിൽ എത്ര തുണിയില്ലാതെ അഭിനയിച്ചാലും നയൻതാരമാർക്ക് രജിനികാന്തിന്റെ പ്രതിഫലം കിട്ടുമോ? രജനികാന്തിനെ വിടാം അദ്ദേഹത്തിന്റെ മരുമനായിരുന്ന ധനുഷിന്റെ പ്രതിഫലം കിട്ടുമോ ?കിട്ടില്ല, അത് കിട്ടണമെങ്കിൽ അതിനനുസരിച്ച് നിങ്ങൾ വളരണം.ഈ സ്ത്രീ ഉണ്ടോ എങ്കിൽ ഈ പടം കാണാമെന്ന് തോന്നിപ്പിച്ചാൽ മാത്രമേ അങ്ങനെ സമത്വം ഉണ്ടാക്കാൻ പറ്റൂ, ഇല്ലയെങ്കിൽ രജിനീകാന്തിൻ്റേയും മോഹൻലാലിൻ്റേയും പ്രതിഫലമൊന്നും ഒരു പെണ്ണും പിള്ളക്കും കിട്ടില്ല. ഇവിടെ പത്രക്കാർ വിളിച്ചു തുടങ്ങിയ ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്ന ഒരു ഭവതി ഉണ്ടല്ലോ. അവർക്ക് മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്തിലൊന്ന് കിട്ടുമോ? കിട്ടില്ല, ആര് കൊടുക്കും അവർക്ക്. തലയിൽ സ്ഥിരബോധമുള്ള ഒരാളും കൊടുക്കൂല്ല.

ലേഡീസ് സൂപ്പർ സ്റ്റാറും മോഹൻലാലും ക്യാമറക്ക് മുന്നിൽ തുല്യമായ അഭിനയമല്ലേ കാഴ്ച വെക്കുന്നത്. പക്ഷേ പ്രധാനമായ മറ്റൊരു വശമുണ്ട് ,മോഹൻലാലിന്റെ ഒരു പടത്തിന് തിയറ്റർ ഉണ്ടാകുന്ന തിരക്ക്, സാറ്റലൈറ്റ് വാല്യൂ, ഒടിടി വാല്യൂ, ഗൾഫ് കൺട്രീസുകളിലും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലും കിട്ടുന്ന സ്വീകാര്യത, ഇവിടുത്തെ പുരുഷ കേസരികൾക്ക് പോലും അതില്ല. പിന്നല്ലേ ഒരു നായികക്ക് കിട്ടാൻ. മറ്റൊരു നടനും ഇല്ലല്ലോ ഒന്നാം സ്ഥാനം.
എല്ലാത്തിലും സമത്വം വേണമെന്നാണ് പറയുന്നത് .നമ്മുടെ സിനിമയുടെ ആദ്യകാലങ്ങളിൽ ഇവിടെ പുരുഷാധിപത്യം ഇല്ലായിരുന്നത്രേ .എന്തൊരു വംഗത്തരമാണ് ഈ പെണ്ണും പിള്ള വിളിച്ചു പറയുന്നത്. അടൂർ ഭാസിക്ക് ഉണ്ടായിരുന്ന ആധിപത്യം അന്നിവിടെ ഷീലക്കോ ശാരദക്കോ ജയഭാരതിക്കോ ഉണ്ടായിരുന്നോ എന്നതാണ് ഈ മേഡത്തോട് ചോദിക്കാനുള്ളത്. അടൂർഭാസിയെ പ്രേംനസീർ ഉൾപ്പെടെയുള്ളവർ കാത്തിരിക്കണം. പിന്നെയാണ് ഈ പെണ്ണുങ്ങൾക്ക് എന്തെങ്കിലും വിലയുണ്ടോ.
അതിജീവിത വേദന അനുഭവിക്കുമ്പോൾ ഒരു സംഘടനകളും അവളെ ആശ്വസിപ്പിച്ചില്ല എന്നാണ് പറയുന്നത്. ചേർത്തുപിടിച്ചതേ ഇല്ലത്രേ. ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അവളോടൊപ്പം എന്ന് പറയുക മാത്രമാണ് ചെയ്തതത്രേ. അമ്മയായാലും ഫെഫ്ക ആയാലും പ്രൊഡ്യൂസേഴ്സ് ആയാലും എല്ലാ ഞങ്ങൾ അവളോടൊപ്പമാണ് എന്ന് പറഞ്ഞേ ഉള്ളൂ ചേർത്തു പിടിച്ചില്ലെന്ന്. ഈ പെൺകൊച്ചിന്റെ ഭാവിയെ തുലച്ചിട്ടല്ലാതെ അവർ പോകില്ല. കെപിഎസ്സി ലളിത അടക്കം ഒരുപാട് പേരുടെത് മടക്കിയതാണ്. ഈ കൊച്ചിനും എന്തോ കഷ്ടകാലമാണ്.
നടിയെ ആക്രമിച്ച സംഭവത്തെ അപലപി്ച് എറണാകുളത്ത് സിനിമാ സമൂഹം മുഴുവൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഈ ഭവതി മറന്നു പോയിരിക്കാം. കുറ്റം ചെയ്തോ ഇല്ലയോ എന്നറിയും മുമ്പ് ദിലീപിനെ എല്ലാ സിനിമാ സംഘടനകളിൽ നിന്നും പുറത്താക്കിയില്ലേ. അതുമാത്രമല്ല എട്ടു വർഷം പിന്നിടുമ്പോഴല്ലേ അതിജീവിതയുടെ വീട്ടിൽ ചെന്ന് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് പെറ്റിയിടക്കുന്നത്. അന്ന് ഫെഫ്കി ഡബ്ബിം യൂണിയന്റെ നേതാവ് ആയിരുന്നല്ലോ. അന്നെന്താ രാജി വെക്കാത്തത്. അതിജീവിതക്ക് ലോകത്ത് സംഭവിക്കാൻ പാടില്ലാത്ത ദാരുണമായ ഒരു സംഭവം അനുഭവിക്കേണ്ടി വന്നു.സംഘടനകളൊന്നും അവരെ ചേർത്ത് പിടിച്ചില്ലെന്ന് പറഞ്ഞ് അന്ന് രാജിവെയ്ക്കണമായിരുന്നു. അന്ന് നേതാവായിരുന്നതുകൊണ്ട് രാജി വെക്കി,ല്ല ഇപ്പോ ഒന്നുമല്ലാത്തകൊണ്ട് രാജി വെച്ചിട്ടാണ് ആളാവുന്നത്. അന്ന് തിരക്കിട്ട ജോലി ഉണ്ടായിരുന്നു, ഡബ്ബിങ് ഉണ്ടായിരുന്നു. ഇന്ന് അതില്ല, അതുകൊണ്ടായിരിക്കണം രാജിവെച്ചത്', ശാന്തിവിള ദിനേശ് പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications