മഞ്ജുവാര്യര്‍ ന്യൂസ് മേക്കര്‍: വായനക്കാര്‍ വോട്ട് ചെയ്തത് നായികാ വസന്തത്തിന്, അര്‍ഹിച്ച അംഗീകാരം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ന്യൂസ് മേക്കർ പുരസ്കാരം മഞ്ജുവാര്യർക്ക് | Oneindia Malayalam

  2017ലെ ന്യൂസ് മേക്കറായി മലയാളികളുടെ ഇഷ്ടനായിക മഞ്ജുവാര്യരെ വണ്‍ഇന്ത്യ വായനക്കാര്‍ തിരഞ്ഞെടുത്തു. വായനക്കാര്‍ക്കിടയില്‍ വണ്‍ഇന്ത്യ മലയാളം നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് മഞ്ജുവാര്യര്‍ക്ക്. ഇക്കഴിഞ്ഞ വര്‍ഷം വാര്‍ത്താ മാധ്യമങ്ങളില്‍ തിളങ്ങി നിന്ന നിരവധി പ്രമുഖര്‍ക്കിടയില്‍ നിന്നാണ് വായനക്കാര്‍ മഞ്ജുവാര്യരെ ന്യൂസ് മേക്കറായി തിരഞ്ഞെടുത്തത്.

  Photo

  മൊത്തം രേഖപ്പെടുത്തിയ വോട്ടില്‍ 23 ശതമാനം വായനക്കാരും മഞ്ജുവിനെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം സ്ഥാനത്തും നടന്‍ ദിലീപ് മൂന്നാം സ്ഥാനത്തുമെത്തി. വര്‍ഷാവസാനം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന നടി പാര്‍വതിക്ക് ആറാം സ്ഥാനമാണ് ലഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാലാം സ്ഥാനത്തും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി അഞ്ചാം സ്ഥാനത്തുമെത്തി.

  മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സ്‌കൂള്‍ കലോത്സവ വേദികളിലെ മികച്ച പ്രകടനം വഴി സിനിമയിലേക്കെത്തിയ മഞ്ജുവിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തുടക്കത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്നിരുന്നെങ്കിലും വിവാഹമോചനത്തിന് ശേഷം വീണ്ടും തിരിച്ചെത്തി.

  1996ല്‍ സല്ലാപം എന്ന ചിത്രത്തില്‍ നായികയായി എത്തിയ മഞ്ജുവാര്യരുടെ താരറാണിയിലേക്കുള്ള വളര്‍ച്ച അതിവേഗമായിരുന്നു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മഞ്ജു, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ്.

  നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടെടുത്ത മഞ്ജുവാര്യര്‍ സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ രൂപീകരണത്തിലും മുന്‍നിരയിലുണ്ടായിരുന്നു. കസബ വിവാദത്തിലൂടെ മമ്മൂട്ടി കഥാപാത്രത്തിനെതിരേ ആരോപണമുയര്‍ന്നപ്പോഴും മഞ്ജു വിവാദത്തില്‍ നിന്നു മാറി നിന്നതും ശ്രദ്ധേയമായി.

  കലാ ബോധമുള്ള കുട്ടികള്‍ക്ക് മികച്ച പിന്തുണ നല്‍കിയ നടി ക്യാന്‍സര്‍ ബോധവല്‍ക്കരണത്തിനും സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ക്കുമൊപ്പം നിന്നതും മലയാളികള്‍ കണ്ടു. ഓഖി ദുരന്ത മേഖലയില്‍ സഹായ ഹസ്തവുമായി എത്തിയവരിലും മഞ്ജുവുണ്ടായിരുന്നു. 2017ലെ ന്യൂസ്‌മേക്കറായി വായനക്കാര്‍ മഞ്ജുവിനെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് അത് അര്‍ഹിച്ചതു തന്നെയെന്ന് നിസ്സംശയം പറയാം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Actress Manju Warrier is Selected as News Maker 2017 by Oneindia Readers

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്