കേരള മാരിടൈം ബിൽ ഗവർണർ തിരിച്ചയച്ചു!! പിൻവലിക്കാൻ നിർദ്ദേശം

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിയമസഭ പാസാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ പി സാദാശിവം തിരിച്ചയച്ചു. ബില്‍ പിന്‍വലിയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടകാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

എന്താണ് മാരിടൈം ബോര്‍ഡ് ബില്‍

ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ മാരിടൈം ബില്ലില്‍ ഉള്ളത്. തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പ്പറേഷന്‍ എന്നിവ പുതിയ ബോര്‍ഡിന്റെ കീഴില്‍ വരും.

രാഷ്ട്രപതിയും

ബില്‍ പുന പരിശോധിയ്ക്കണമെന്ന് രാഷ്ട്രപതിയും ആവശ്യപ്പെട്ടിരുന്നു. പിന്‍വലിയ്ക്കണമെന്നാണ് ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം.

സഭയില്‍

ഗവര്‍ണറുടെ നിലപാട് ഭരണഘടനാപരമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി.

മന്ത്രി പറഞ്ഞത്

ക്രമപ്രശ്‌നമായി ഉന്നയിക്കേണ്ടതില്ലെന്നും, നിയമോപദേശം തേടിയിട്ടാണ് പുനപരിസോധനയ്ക്ക് നിര്‍ദ്ദേശിച്ചതെന്നും നിയമമന്ത്രി എ കെ ബാലന്‍ സഭയെ അറിയിച്ചു.

English summary
Matiterm Bill returned by Governor P Sadashivam.
Please Wait while comments are loading...