ഇന്‍ഫോപാര്‍ക്കില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍!! 30 പേര്‍ പുറത്ത്!! അമേരിക്കന്‍ കമ്പനി പറഞ്ഞ കാരണം..

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ ഐടി ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ പിരിച്ചുവിട്ടു. അമേരിക്കന്‍ കമ്പനിയായ സെറോക്‌സാണ് മുന്നറിയിപ്പൊന്നും നല്‍കാതെ 30 ഓളം പേരെ ഒറ്റയടിക്കു പിരിച്ചുവിട്ടത്. ഡോട്ട്‌നെറ്റ് ജാവാ ഡെവലപ്‌മെന്റ് ടീമായ ബക്കില്‍ മാത്രം 14 പേരെ പിരിച്ചുവിട്ടു.

Actress attacked: പ്രമുഖ നടന് ഇനി രക്ഷയില്ല!! പ്രതികള്‍ എല്ലാം വെളിപ്പെടുത്തുന്നു!!

മിഷേലിന്റെ മരണത്തിനു പിന്നിൽ രാഷ്ട്രീയ നേതാവിന്റെ മകൻ! നടന്നത് കൊലപാതകം തന്നെ!!

1

തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ ഓരോരുത്തരെയായി എച്ച്ആര്‍ റൂമിലേക്കു വിളിപ്പിക്കുകയായിരുന്നു. കമ്പനിയില്‍ നിങ്ങളുടെ അവസാനത്തെ ദിവസമാണ് ഇതെന്നും നാളെ മുതല്‍ വരേണ്ടതില്ലെന്നും രണ്ടു മാസത്തെ ശമ്പളം നല്‍കാമെന്നും ഇവരെ അറിയിച്ചു. ഹെഡ് ക്വാട്ടേഴ്‌സില്‍ നിന്നു ലഭിച്ച നിര്‍ദേശ പ്രകാരമാണ് ഈ നടപടിയെന്നും കമ്പനി ഈ ജീവനക്കാരോടു പറഞ്ഞു.

2

നേരത്തേ രണ്ടു മാസത്തെ നോട്ടീസ് പിരീഡ് സെര്‍വ് ചെയ്താല്‍ മാത്രം റിലീവിങ് കൊടുക്കുന്ന കമ്പനിയാണ് ഒരു മുന്നറിയിപ്പും നല്‍കാതെ ഇപ്പോള്‍ ജീവനക്കാരോട് നിര്‍ത്തിപ്പോവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍ഫോപാര്‍ക്കില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കോഗ്നിസെന്റ് എന്ന കമ്പനി അടുത്തിടെ ഏകദേശം 200ഓളം പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. പെര്‍ഫോമന്‍സ് പോരെന്നു പറഞ്ഞാണ് ഈ കമ്പനി ജീവനക്കാരെ പുറത്താക്കിയത്.

English summary
Mass layoff in Kochi Infopark.
Please Wait while comments are loading...