മട്ടന്നൂര്‍ വീണ്ടും ചുവന്നു!! എല്‍ഡിഎഫ് തന്നെ...യുഡിഎഫ് നാണംകെട്ടു!! ബിജെപിക്കും തിരിച്ചടി

  • By: Sooraj
Subscribe to Oneindia Malayalam

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 വാര്‍ഡുകളിലും എല്‍ഡിഎഫ് വെന്നിക്കൊടി നാട്ടി. ഏഴു വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ജയമാണ് ഇത്തവണ എല്‍ഡിഎഫ് കൊയ്തത്. എന്നാല്‍ യുഡിഎഫിന്‍റെ തോല്‍വി കൂടുതല്‍ ദയനീയമായി മാറി. അതേസമയം, ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. നിലവല്‍ ബിജെപി അനുകൂല ട്രെന്‍റ് രാജ്യത്തുടനീളമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അതൊന്നും പ്രതിഫലിച്ചില്ല.

എല്‍ഡിഎഫ് കരുത്തുകാട്ടി

എല്‍ഡിഎഫ് കരുത്തുകാട്ടി

നിലവില്‍ നഗരസഭ ഭരിക്കുന്ന എല്‍ഡിഎഫ് അത്യുജ്ജ്വല ജയമാണ് ഇത്തവണ നേടിയത്. കഴിഞ്ഞ തവണ യുഡിഎഫിന്റെ പക്കലായിരുന്ന ഏഴ് സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 2012ലെ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ 34 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അന്ന് 20 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം കൈക്കലാക്കിയത്. യുഡിഎഫിനു 14 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

യുഡിഎഫ് തകര്‍ന്നു

യുഡിഎഫ് തകര്‍ന്നു

കഴിഞ്ഞ തവണത്തേക്കാള്‍ ദയനീയ തോല്‍വിയാണ് യുഡിഎഫിന് നേരിട്ടത്. ഇത്തവണ ജയിച്ച ഏഴു വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ മൂന്ന് സീറ്റുകളില്‍ ലീഗ് ജയം നേടി. 2012ലെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ആറു സീറ്റുകള്‍ ഇത്തവണ യുഡിഎഫിനു നഷ്ടമായി.

ബിജെപിക്ക് നേരിയ ആശ്വാസം

ബിജെപിക്ക് നേരിയ ആശ്വാസം

സീറ്റൊന്നും നേടാനായില്ലെങ്കിലും ബിജെപിക്കും ആശ്വസിക്കാന്‍ നേരിയ വകയുണ്ട്. രണ്ടു സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്താന്‍ ബിജെപിക്കു സാധിച്ചു. എല്‍ഡിഎഫും യുഡിഎഫും ജയിച്ച ഓരോ വാര്‍ഡുകളിലാണ് ബിജെപി കരുത്തുകാട്ടിയത്.

തിരഞ്ഞെടുപ്പ് നടന്നത്

തിരഞ്ഞെടുപ്പ് നടന്നത്

ഈ മാസം എട്ടിനായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 112 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 82.91 ശതമാനം പോളിങ് രേപ്പെടുത്തിയിരുന്നു. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ്

കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ്

2012ലെ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ 34 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. അന്ന് 20 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം കൈക്കലാക്കിയത്. യുഡിഎഫിനു 14 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

കുറഞ്ഞ പോളിങ്

കുറഞ്ഞ പോളിങ്

തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവും കൂടുതലും പോളിങ് രേഖപ്പെടുത്തിയത് യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിലായിരുന്നു. മിനി നഗറിലായിരുന്നു ഏറ്റവും കുറഞ്ഞ പോളിങ്. കൂടുതല്‍ മേറ്റടി വാര്‍ഡിലും.

എല്‍ഡിഎഫ് ജയം പ്രതീക്ഷിച്ചു

എല്‍ഡിഎഫ് ജയം പ്രതീക്ഷിച്ചു

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്താമെന്ന ശുഭപ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ തവണത്തക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്ന എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍ ശരിയാവുകയും ചെയ്തു.

വാര്‍ത്തയുമായി ബന്ധപ്പെട്ട വീഡിയോ കാണാം

വാര്‍ത്തയുമായി ബന്ധപ്പെട്ട വീഡിയോ ഇവിടെ കാണാം

English summary
Mattannur Municipality election: LDF wins
Please Wait while comments are loading...