• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തന്നെ തോല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,ലീഗ് അനുഭാവികള്‍ വിളിക്കുന്നു: എംബി രാജേഷ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എത്രവലിയ തിരിച്ചടി നേരിട്ടാലും കേരളത്തില്‍ സിപിഎം 100 ശതമാനം വിജയം ഉറപ്പിച്ച സീറ്റായിരുന്നു പാലക്കാട്. എംബി രാജേഷ് മൂന്നാംതവണയും ജനവിധി തേടുന്ന മണ്ഡ‍ലത്തിലെ വിജയകാര്യത്തില്‍ പാര്‍ട്ടിക്ക് സംശയമേതുമുണ്ടായില്ല. എന്നാല്‍ മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സിപിഎമ്മിന്‍റെ സകല പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് എംബി രാജേഷ് പാലക്കാട് പരാജയപ്പെട്ടു.

തല്‍ക്കാലം എങ്ങുംപോവില്ല; യതീഷ് ചന്ദ്ര തൃശൂരില്‍ തുടരും, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

കോണ്‍ഗ്രസ് പോലും വിജയം ഉറപ്പിക്കാത്ത പാലക്കാട് 11637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വികെ ശ്രീകണ്ഠന്‍ എംബി രാജേഷനെ മലര്‍ത്തിയടിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തിയുള്ള സന്ദേശങ്ങളുടെ പ്രളയമാണ് ഇപ്പോഴെന്നാണ് എംബി രാജേഷ് പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ്, ലീഗ് അനുഭാവികള്‍ എന്നെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

നൂറുകണക്കിന് സന്ദേശം

നൂറുകണക്കിന് സന്ദേശം

തിരഞ്ഞെടുപ്പില്‍ താന്‍ ഒരിക്കലും തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന് നിരവധി പേര്‍ തന്നോട് പറഞ്ഞെന്നാണ് എംബി രാജേഷ് അവകാശപ്പെടുന്നത്. തന്നെ തോല്‍പ്പിച്ചതില്‍ ഖേദം രേഖപ്പെടുത്തി ലഭിക്കുന്നത് നൂറുകണക്കിന് സന്ദേശങ്ങളാണെന്നും എബിം രാജേഷ് കൂട്ടിച്ചേര്‍ക്കുന്നു.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അനുഭാവികള്‍

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അനുഭാവികള്‍

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള മനുഷ്യര്‍ ഖേദം രേഖപ്പെടുത്തിയുള്ള കത്തുകള്‍ തനിക്ക് അയക്കുന്നുണ്ട്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് അനുഭാവികള്‍ വരെ എന്നെ വിളിക്കുന്നു. ഞാന്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്നാണ് അവരെല്ലാം പറയുന്നത്. സോഷ്യല്‍ മീഡിയയിലും ഇത്തരം സന്ദേശങ്ങളുടെ പ്രളയമാണ്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

എന്നേപോലെ തന്നെ പി രാജീവ്, കെന്‍ ബാലഗോപാല്‍ എന്നിവര്‍ നിര്‍ബന്ധമായും പാര്‍ലമെന്‍റില്‍ ഉണ്ടാവണമെന്നായിരുന്നു പലരും പറയുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടക്കും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും എന്നീ പ്രചരണങ്ങളാണ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ചതെന്നും എംബി രാജേഷ് അഭിപ്രായപ്പെടുന്നു.

വളരെ മോശം പ്രകടനം

വളരെ മോശം പ്രകടനം

നരേന്ദ്രമോദിക്കെതിരെ കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതിപക്ഷ പ്രചരണവും മാധ്യമ പ്രചരണവും ആളുകളെ വലിയ തോതില്‍ സ്വാധീനീച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. തങ്ങളുടെ വോട്ടുകള്‍ പാഴായതായി പലവോട്ടര്‍മാരും കരുതുന്നു.

2004 ല്‍

2004 ല്‍

2004 ല്‍ ത്രിപുരയിലും പഞ്ചിമബംഗാളിലും ഇടതുപക്ഷത്തിനായിരുന്നു മേല്‍ക്കൈ. ഇതാണ് ബിജെപി വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തിലുണ്ടാവാന്‍ സഹായിച്ചത്. എന്നാല്‍ ഇത്തവണ ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്‍റെ സ്വാധീനം പരിമിതമായിരുന്നു. മോദിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് കരുതിയ പലരും ഇപ്പോള്‍ വിഷമത്തിലാണ്.

വെല്ലുവിളി മാത്രമല്ല

വെല്ലുവിളി മാത്രമല്ല

അരോചകമായി മാറിയ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ഒരു വെല്ലുവിളി മാത്രമല്ല ഒരു അവസരം കൂടിയാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് പരമ്പരാഗതമായ അടിത്തറയുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അത് വലിയ അനുകൂല ഘടകമാണ്. ആ അടിത്തറ ശക്തിപ്പെടുത്തി നഷ്ട്പ്പെട്ട പിന്തുണ തിരിച്ചുപിടിക്കുമെന്നും എംബി രാജേഷ് അഭിപ്രായപ്പെട്ടു.

ബിജെപിക്കെതിരെ നിതീഷും മമതയും കൈകോര്‍ക്കുന്നു? മമതയെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി നിതീഷ്

English summary
mb rajesh on palakkad election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more