കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് ഇടപാടില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നാല് പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

പ്രാധമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

vellapally

മൈക്രോഫിനാന്‍സ് ഇടപാടില്‍ 15 കോടിയുടെ തട്ടിപ്പ് നടന്നുയെന്നാരോപിച്ച് വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് ഡോ എംഎന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെകെ മഹേശന്‍, പിന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് വിഎസ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ മൈക്രോഫിനാന്‍സില്‍ 80.30 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സ് പ്രാധമിക രഹസ്യ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ പേരുകളും മതിയായ രേഖകളും ഇല്ലാതെയാണ് വായ്പകള്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍.

English summary
The Vigilance court here on Wednesday ordered a preliminary investigation into the alleged financial irregularities in the SNDP Yogam’s microfinance scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X