കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വര്‍ഷത്തിനിടെ 8 വിവാഹം, 7 മക്കള്‍, തട്ടിപ്പ് വീരനായ മധ്യവയസ്ക്കന്‍ അറസ്റ്റില്‍

Google Oneindia Malayalam News

പാലാ: രണ്ട് വര്‍ഷത്തിനിടെ എട്ട് യുവതികളെ വിവാഹം കഴിയ്ക്കുകയും പിന്നീട് മുങ്ങുകയും ചെയ്ത വിവാഹ തട്ടിപ്പ് വീരനായ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. തൃശൂര്‍ ഒല്ലൂര്‍ എരിഞ്ഞേരില്‍ തോംസണ്‍ എന്ന് വിളിയ്കുന്ന ബേബി (56)യാണ് പൊലീസ് പിടിയായത്. പാലാ സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിവാഹതട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്തത്.

2010 ല്‍ ആലപ്പുഴ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ ജാമ്യമെടുത്ത ശേഷം അഞ്ച് വര്‍ഷത്തോളമായി ഇയാള്‍ മുങ്ങി നടക്കുകയാണ്. തിരുവനന്തപുരത്ത് ഒരു യുവതിയ്‌ക്കൊപ്പം താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇയാളുടെ തട്ടിപ്പിന് ഇരയായെങ്കിലും ഈ സ്ത്രീ പരാതി നല്‍കിയിരുന്നില്ല.

Marriage

ചിങ്ങവനം, തൃശൂര്‍, ചാവക്കാട്, ഇടുക്കി, കൈനകരി, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പത്രപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. വിദേശത്താണ് ജോലിയെന്നും മാതാപിതാക്കള്‍ മരിച്ച് പോയെന്നും ഇയാള്‍ പറയുമായിരുന്നു. ഇങ്ങനെ കള്ളം പറഞ്ഞ് വിവാഹം കഴിയ്ക്കുന്ന ഇയാള്‍ ആഴ്ചകള്‍ മാത്രം സ്ത്രീകള്‍ക്കൊപ്പം താമസിച്ച് വിദേശത്തേയ്‌ക്കെന്ന് പറഞ്ഞ് മുങ്ങും.

ഇങ്ങനെ രണ്ട് വര്‍ഷത്തിനിടെ എട്ട് വിവാഹങ്ങള്‍ കഴിച്ചു. ഈ ബന്ധങ്ങളിലായി ഏഴ് കുട്ടികളും ഇയാള്‍ക്കുണ്ട്. ഏറെ നാളെത്തെ അന്വേഷണത്തിന് ഒടുവിലാണ് തിരുവനന്തപുരത്ത് നിന്നും ഇയാളെ പിടികൂടുന്നത്. ഓട്ടോറിക്ഷ ഓടിയ്ക്കുകയായിരുന്നു ഇയാള്‍. കേസില്‍ ജാമ്യമെടുത്ത് നല്‍കുന്നതിനായി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘത്തിന് ഇയാള്‍ നാല് ലക്ഷം രൂപ നല്‍കിയതായും പറയുന്നു.

English summary
Middle Aged Man held for marriage fraud in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X