കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂരല്‍ ഇടിമുറിയിലെക്ക് വഴിമാറി; പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു,ഇത് എന്തൊരുലോകമാണെന്ന് മോഹന്‍ലാല്‍

കുട്ടികള്‍ ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊച്ചു കൂട്ടികള്‍ക്കു നേരെ നടക്കുന്ന അധിക്രമങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ ബ്ലോഗ്. പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് വേണ്ടി കൈലാഷ് സത്യാര്‍ത്ഥിക്ക് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍, കുട്ടികള്‍ക്ക് വേണ്ടി എന്താണ് ഇത്രമാത്രം ചെയ്യാനുള്ളതെന്ന് മനസ്സുകൊണ്ട് കരുതിയിരുന്നെന്ന് മോഹന്‍ലാല്‍. എന്നാല്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളതെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ കുറിക്കുന്നു.

'കുട്ടികള്‍ക്ക് കണ്ണീരോടെ' എന്നാണ് മോഹന്‍ലാല്‍ തന്റെ പുതിയ കുറിപ്പിന് പേരിട്ടിരിക്കുന്നത്. അടുത്തിടെയായി കേരളം നീറുന്ന മനസ്സോടെ കേട്ട ബാലപീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് ലാല്‍ ഇത്തവണ തന്റെ ബ്ലോഗ് എഴുതിയിരിക്കുന്നത്. മൂന്നും ആറും പത്തും വയസ്സുമായ കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു, അതിന്റെ സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ അവര്‍ തകര്‍ന്ന് പോകുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്. താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറംലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളെ ആരാണ് രക്ഷിക്കുക? എന്നും അദ്ദേഹം ചോദിക്കുന്നു.

 ചൂരല്‍ ഇടിമുറിയിലേക്ക് വഴിമാറി

ചൂരല്‍ ഇടിമുറിയിലേക്ക് വഴിമാറി

പണ്ട് ചൂരലായിരുന്നെങ്കില്‍ ഇന്ന് ഇടിമുറിയായി. പണ്ട് ഗുണദോഷിക്കലായിരുന്നെങ്കില്‍ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോളാണ് നമ്മുടെ ചുറ്റും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

 ആത്മഹത്യക്ക് പല കാരണങ്ങള്‍

ആത്മഹത്യക്ക് പല കാരണങ്ങള്‍

ആത്മഹത്യക്ക് പല കാരണങ്ങളാണ് . കുടുംബത്തില്‍ മുതല്‍ സ്‌കൂളിലും കോളേജിലും വരെ നടക്കുന്ന പല കാര്യങ്ങള്‍ അവരെ ഒരു മുഴം കയറിലേക്കും അല്‍പ്പം വിഷത്തിലേക്കും പുഴയുടെ ആഴങ്ങളിലേക്കും പോകാന്‍ പ്രേരിപ്പിക്കുന്നതെന്നും ലാല്‍ പറയുന്നു.

 കണ്ണീര്‍ പ്രണാമം

കണ്ണീര്‍ പ്രണാമം

പൂര്‍ണ്ണമായും വിടരും മുമ്പ് മരണത്തെ വരിച്ച് എല്ലാ മുകുളങ്ങള്‍ക്കും കണ്ണീര്‍ പ്രണാമം അര്‍പ്പിച്ച മോഹന്‍ലാല്‍ എന്താണ് നമുക്കും നമ്മുടെ കുട്ടികള്‍ക്കും പറ്റിയെന്ന ആലോചനയും തന്നില്‍ ഉയരുന്നുണ്ടെന്ന് ബ്ലോഗിലൂടെ സൂചിപ്പിക്കുന്നു.

 ഗുണദോഷിക്കല്‍

ഗുണദോഷിക്കല്‍

പണ്ട് കാലങ്ങളില്‍ പരീക്ഷയ്ക്ക് തോറ്റാല്‍ വീട്ടില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ ആരും കുട്ടികളെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറില്ല. ഒരു ഗുണദോഷിക്കലില്‍ എല്ലാം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇന്ന് അത് ഇടിമുറികളില്‍ എത്തി നില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

 പീഡനം കുടുംബത്തില്‍ നിന്ന്

പീഡനം കുടുംബത്തില്‍ നിന്ന്

സമ്മര്‍ദ്ദങ്ങള്‍ സഹിക്കവയ്യാതെയാണ് കൂട്ടികള്‍ ആത്മഹത്യ ചെയ്യുന്നത്. കൂടാതെ അച്ഛനും സഹോദരനും അമ്മാവനും മുത്തച്ഛന്‍ പോലും അവരെ പലതരത്തില്‍ പീഡിപ്പിക്കുകയാണ്. അവര്‍ ഉപദേശിക്കപ്പെടുവാന്‍ പോലും അര്‍ഹതയില്ലാത്തവരാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

 മുന്നേറണം

മുന്നേറണം

സമ്മര്‍ദ്ദങ്ങളെ ചെറുത്ത് മുന്നേറുകയാണ് വേണ്ടത്. നിങ്ങളെ പീഡി്പിക്കുന്നവരെ ചൂണ്ടിക്കാണിക്കണം അല്ലെങ്കില്‍ അവര്‍ മാന്യന്മാരായി സമൂഹത്തില്‍ നടക്കുമെന്നും മോഹന്‍ലാല്‍ ഉപദേസിക്കുന്നു.

 ജീവിതം

ജീവിതം

തോല്‍വിയില്‍ പതറാതിരിക്കണം. മനുഷ്യന്റെ ജീവിതത്തില്‍ തോല്‍വി കൂടി അടങ്ങിയിരിക്കുന്നുവെന്നും മഹാ നടന്‍ പറയുന്നു.

 ആര് സംരക്ഷണം നല്‍കും?

ആര് സംരക്ഷണം നല്‍കും?

താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറം ലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറി കഴിയുന്ന കൊച്ചു കൂട്ടികളുടെ മുഖം ഉള്ളില്‍ നിറയുന്നുണ്ട്. ആവരെ ആരാണ് സംരക്ഷിക്കുക? അവര്‍ക്ക് ആരാണ് വെളിച്ചവും സാന്ത്വനവുമാകുക? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിച്ചാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Mohanlal's blog against molest for children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X