സെക്‌സ് റാക്കറ്റിന്റെ അരുംകൊല: നടുക്കുന്ന വിവരങ്ങള്‍... കത്തിച്ചുകളയാന്‍ പദ്ധതിയിട്ടു

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പീഡനക്കേസ് പ്രതിയെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളുടെ നടുക്കുന്ന വെളിപ്പെടുത്തല്‍. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അച്ഛനുള്‍പ്പെട്ട നാലംഗ സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

മരുമകളുടെ അവിഹിതം ഭര്‍തൃമാതാവ് നേരില്‍ കണ്ടു? പിന്നീട് സംഭവിച്ചത്... മരുമകള്‍ പിടിയില്‍

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ടവരാണ് പ്രതികള്‍. കൊല ചെയ്യപ്പെട്ട പീഡനക്കേസ് പ്രതിയായ രഞ്ജു കൃഷ്ണയും ഈ റാക്കറ്റിലെ കണ്ണിയായിരുന്നു.

പത്ത് മണിക്കൂര്‍ സഞ്ചരിച്ചു

പത്ത് മണിക്കൂര്‍ സഞ്ചരിച്ചു

രഞ്ജുവിന്റെ മൃതദേഹവുമായി കാറില്‍ 10 മണിക്കൂറോളം സഞ്ചരിച്ചതായി പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്നു അതിര്‍ത്തിയിലുള്ള കര്‍ണാടക വനത്തില്‍ മൃതദേഹം തള്ളുകയായിരുന്നുവെന്ന് പ്രതികളായ ദീപക്ക്, ഷാഹിറും പോലീസിനോടു പറഞ്ഞു.

സൗഹൃദം നടിച്ച് കാറില്‍ കയറ്റി

സൗഹൃദം നടിച്ച് കാറില്‍ കയറ്റി

സൗഹൃദം നടിച്ചാണ് രഞ്ജുവിനെ കാറില്‍ കയറ്റിയതെന്ന് പ്രതികള്‍ വെളിപ്പടുത്തി. കാറില്‍ കയറ്റിയ ശേഷം രഞ്ജുവിനു മദ്യം നല്‍കി. തുടര്‍ന്ന് തലയ്ക്കടിച്ച ശേഷം കൊലപ്പെടുത്തി. ശേഷം കൈയും കാലും കൂട്ടിക്കെട്ടിയ ശേഷം കാറിന്റെ ഡിക്കില്‍ ഇടുകയായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കി.

 പ്രതിയുടെ മകളെ പീഡിപ്പിച്ചു

പ്രതിയുടെ മകളെ പീഡിപ്പിച്ചു

കൊലപാതക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മകളെ രഞ്ജു നേരത്തേ പീഡിപ്പിച്ചിരുന്നു. കൂടാതെ ഇവരുടെ സുഹൃത്തായ യുവതിയുടെ മക്കളെയും പീഡിപ്പിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയെങ്കിലും രഞ്ജു ഒളിവില്‍ പോവുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞു

ഒളിവില്‍ കഴിഞ്ഞു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അടുത്തുള്ള ലോഡ്ജില്‍ രഞ്ജു ഒളിവില്‍ കഴിയുകയായിരുന്നു. ഇക്കാര്യം കൊലപാതക സംഘം മനസ്സിലാക്കി. തുടര്‍ന്നു സൗഹൃദം നടിച്ച് രഞ്ജുവിനെ വിളിച്ചു വരുത്തിയ ശേഷം കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

വഴിനീളെ മര്‍ദ്ദനം

വഴിനീളെ മര്‍ദ്ദനം

കാറില്‍ വച്ച് വഴിനീളെ ഇവര്‍ രഞ്ജുവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇരുമ്പുവടിയും വീല്‍സ്പാനും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കുറച്ചു ദൂരം പോയ ശേഷം പ്രതികള്‍ മൃതദേഹം കാറിന്റെ ഡിക്കിയിലേക്ക് മാറ്റുകയായിരുന്നു.

 ഒളിവിലെന്ന് കരുതി

ഒളിവിലെന്ന് കരുതി

പോലീസ് കേസിനെ തുടര്‍ന്നു രഞ്ജു ഒളിവില്‍പ്പോയതായിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ അസ്വാഭാവികത തോന്നിയ പോലീസ് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

പിടിയിലായത്

പിടിയിലായത്

മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണത്ത് വീട്ടില്‍ അഭിലാഷ് (31), വേമ്പായം തെക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര നെഹ്‌റു ജങ്ഷനില്‍ കൃതിക ഭവനില്‍ ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലെയ്‌നില്‍ ഷാഹിര്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലയ്ക്കു ശേഷം ഇവര്‍ ഒളിവില്‍പ്പോവുകയായിരുന്നു. നാലു പേരുടെയും മൊബൈലിലേക്കു വന്ന കോളുകള്‍ പരിശോധിച്ച പോലീസ് നല്ലതണ്ണിയിലെ ഹോംസ്‌റ്റേയില്‍ താമസിക്കുകയായിരുന്ന ഇവരെ പിടികൂടുകയായിരുന്നു.

English summary
Rape case convicts murder: Revealation of convicts
Please Wait while comments are loading...