കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് സദാചാര വേട്ട രാഷ്ട്രീയ പ്രേരിതം,യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ സദാചാര പൊലീസ് ആക്രമണത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് അനൂപ് (27) ബിജെപി പ്രവര്‍ത്തകനായിരുന്നു. അടുത്തിടെ ഇയാള്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഇതില്‍ അസ്വസ്ഥരായ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അനൂപിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിച്ചതത്രേ. മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അനൂപ് കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിലുള്ള പ്രതികാരമായാണ് യുവതിയുടെ വീടിന് മുന്നിലിട്ട് ആര്‍എസ്എസുകാര്‍ അനൂപിനെ മര്‍ദ്ദിച്ചതിന് പിന്നിലെ കാരണമെന്ന് ചില നാട്ടുകാര്‍ ആരോപിയ്ക്കുന്നു. സംഭവത്തിലെ പ്രതികളെല്ലാം ആര്‍എസ്എസുകാരാണെന്നതും ഇക്കാര്യം വ്യക്തമാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

Kozhikode

ഭര്‍ത്താവ് ഗള്‍ഫിലുള്ള പ്രസീന (30) എന്ന യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചാണ് അനൂപിനെ ക്രൂരമായി തല്ലിച്ചതച്ചത്. യുവതിയെയും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്നായിരുന്നു ആത്മഹത്യ.

ഒട്ടോ ഡ്രൈവറായ അനൂപ് പ്രസീനയുടെയ വീട്ടില്‍ പോയത് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്ന ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരുന്ന കാര്യം അന്വേഷിയ്ക്കാനാണ്. ഈ സമയത്താണ ്‌സദാചാര പൊലീസുകാര്‍ അനൂപിനെ മര്‍ദ്ദിച്ചത്. പ്രസീനയുടെ വീട്ടുമുറ്റത്ത് വച്ചാണ് അനൂപിനെ തല്ലിയത്. അവിഹിതബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് യുവതിയെ സംഘം ഭീഷണിപ്പെടുത്തിയരുന്നത്രേ.മക്കളുടെ മുന്നില്‍ വച്ച് തന്നെ അപമാനിച്ചത് സഹിയ്ക്കാന്‍ കഴിയാതെയാണ് സ്ത്രീ ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്.

യുവതി ആത്മഹത്യ ചെയ്തതിന്റെ മനോവിഷമത്തില്‍ വ്യാഴാഴ്ച രാവിലെ അനൂപും ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയായിരുന്നു. കോതോട് സ്വദേശികളായ കക്കുഴിയുള്ള പറമ്പില്‍ കല്ലേരി അനീഷ് (26), കുട്ടിക്കുന്നുമ്മല്‍ ജിനീഷ് (26), പൂക്കുന്നുമ്മല്‍ മനോജന്‍ (38), തൈയ്യുള്ളതില്‍ വിപിന്‍ (25) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.

English summary
Moral Police attack victim try to commit suicide in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X