കേരളാ ബാങ്ക് ' ജില്ലാബാങ്കുകളെ തകർത്തുകൊണ്ടാവരുത്: മുല്ലപ്പളളി രാമചന്ദ്രൻ

  • Posted By:
Subscribe to Oneindia Malayalam

വടകര :സഹകരണമേഖലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ലാഭകരമായി പ്രവർത്തിക്കുകയുംചെയ്യുന്ന ജില്ലാബാങ്കുകൾ പ്രത്യേക ഓഡിനൻസ് മുഖേന പിരിച്ചുവിട്ട് കൊണ്ടാവരുത് കേരളാ ബാങ്ക് എന്ന് മുല്ലപ്പളളി രാമചന്ദ്രൻ എം.പി.പറഞ്ഞു.

വെളളികുളങ്ങരയിൽ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടോത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുല്ലപ്പളളി . കേരളത്തിൽ പ്രവർത്തിക്കുന്ന 14 ജില്ലാബാങ്കുകൾ ഒരാലോചനയുംകൂടാതെ പിരിച്ചുവിടാനുളള നീക്കം സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുളള ലക്ഷ്യംവെച്ചുകൊണ്ടുളളതാണെന്ന് അദ്ദേഹം പറഞ്ഞു.ഈ മേഖലയിലെ മികച്ച സഹകാരികളുമായി ചർച്ചനടത്തി വേണംഇതിനുളള നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

img

സി.കെ നാണുഎം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. വടകര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണന്‍ കമ്പ്യൂട്ടർ ഉത്ഘാടനം ചെയ്തു . സെയ്ഫ് ലോക്കർ ഉത്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും അസി. രജിസ്ട്രാർ എ.കെ.അഗസ്റ്റി നിർവ്വഹിച്ചു . പഞ്ചായത്ത് പ്രസിഡൻറ് പി.വി .കവിത നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകരെ ജില്ലാ പഞ്ചായത്ത് അംഗം ടി. കെ. രാജൻ ആദരിച്ചു.ഷജിന കൊടക്കാട്ട് , പിലാക്കണ്ടി രാഘവൻ ,എൻ .വേണു , സി. കെ. മൊയ്തു ,ഒഞ്ചിയം ബാബു ഒഞ്ചിയം ശിവശങ്കരന്‍ , കൊയിറ്റോടി ഗംഗാധരകുറുപ്പ് , സുധാകരൻ ,പി.പി.രാജൻ, കെ.ചന്ദ്രൻ , കെ.എൻ അശോകൻ,കുളങ്ങര ഗോപാലൻ ,എം.കെ.ബാലകൃഷ്ണൻ ,കണ്ണൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.

ഹൃദയാഘാതം; ജീവിതശൈലി പ്രധാന വില്ലനെന്ന് ഡോ. മുഹമ്മദ് മുസ്തഫ

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Mullapalli Ramachandran about Kerala bank

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്