നഗരസഭാ കൗണ്‍സിലര്‍ രാജിവച്ചു, സ്ഥാനമൊഴിഞ്ഞത് വനിതാ ലീഗ് നേതാവ്... ഉന്നയിച്ചത് ഗുരുതര ആരോപണം

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: കൊടുവള്ളി നഗര സഭാ കൗണ്‍സിലറും വനിതാ ലീഗ് നേതാവുമായ റസിയ ഇബ്രാഹിം രാജിവച്ചു. നഗരസഭാ വികസന കാര്യസമിതിയുടെ അധ്യക്ഷ കൂടിയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ റസിയ.കൊടുവള്ളി പഞ്ചായത്ത് പിന്നീട് മുന്‍സിപ്പാലിറ്റിയായി മാറിയപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് റസിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് ഇതു അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും റസിയയും തമ്മില്‍ കുറച്ചുകാലമായി തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.

1

എന്നാല്‍ ഇതല്ല തന്റെ രാജിക്കു കാരണമെന്നാണ് റസിയ രാജിക്കത്തില്‍ വിശദമാക്കിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വൈസ് ചെയര്‍മാന്‍ മജീദ് നടത്തിയ അഴിമതിയാണ് തന്റെ രാജിക്കു കാരണമെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും റസിയ ആരോപിക്കുന്നു. അതേസമയം, അധികാര തര്‍ക്കമാണ് റസിയയുടെ രാജിക്കു കാരണമെന്നാണ് മുസ്ലീം ലീഗ് പറയുന്നത്.

English summary
Koduvally municipality councillor resigns

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്