ചെഗുവേരയെപ്പോലെ ആ സിനിമയും ഒളിപ്പോര് നേരിട്ടു!! അന്നു ബുദ്ധിജീവികള്‍ ഉറക്കത്തിലായിരുന്നു!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രമുഖ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി തന്റെ സിനിമയ്ക്കു നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ നാലാം വാര്‍ഷിക ദിനത്തിലാണ് മുരളി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുരളി ഇതു വിശദീകരിച്ചത്. വിപ്ലവനായകന്‍ ഏണസ്റ്റോ ചെഗുവേരയുടെ ജന്‍മദിനത്തിലാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിലീസ് ചെയ്തത്. ചെഗുവേരയുടെ അവസ്ഥ തന്നെയാണ് ആ സിനിമയ്ക്കും നേരിടേണ്ടിവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ ഓര്‍ഡര്‍ കേട്ട് കടയുടമ ഉള്ളില്‍ ചിരിച്ചു!! പക്ഷെ അയാള്‍ ചെയ്തത്...കടക്കാരന്‍ വെട്ടില്‍!!

മെട്രോമാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം!! ചെന്നിത്തലയുമില്ല!! കളി നടന്നത് കേന്ദ്രത്തില്‍..

1

ഈ ചിത്രത്തിനും ചെഗുവേരയെപ്പോലെ ഒരുപാട് ഒളിപ്പോരുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അറിയപ്പെടുന്നതും അല്ലാത്തതുമായ കേന്ദ്രങ്ങളില്‍ നിന്നു ഭീഷണിയും നേരിട്ടു. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ അന്നു ഉറക്കത്തിലായിരുന്നു. ഇപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ അന്നു വിരല്‍ അനക്കിയില്ലെന്നും മുരളി ഫേസ്ബുക്കില്‍ കുറിച്ചു.

2

ചെഗുവേരയെപ്പോലെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടപ്പെടുകയും മരണാനന്തരം സ്‌നേഹിക്കപ്പെടുകയും ചെയ്തതാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ. ചെഗുവേരയെക്കുറിച്ചുള്ള ഒരു വാചകത്തോടെയാണ് മുരഴി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Murali gopi facebook post about Left right left movie.
Please Wait while comments are loading...