ദിലീപിന് പിന്തുണയുമായി മുരളി ഗോപി; കുറ്റം ചെയ്തുവെന്ന് തെളിയുന്നത് വരെ ഒരാളും കുറ്റവാളിയല്ല....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് പരോക്ഷ പിന്തുണയുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കുറ്റം ചെയ്തു എന്നു തെളിയുന്നത് വരെ ഒരാളും കുറ്റക്കാരനല്ലെന്നാണ് മുരളി ഗോപി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുരളി ഗോപിയുടെ പ്രതികരണം.

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

കുറ്റം ചെയ്തു എന്നു തെളിയുന്നത് വരെ ഒരാളും കുറ്റവാളിയല്ല എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കയ്യടിയുടെയും കൂക്കുവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്.

muraligopi

നിയമം നടക്കട്ടെ, നീതി പുലരട്ടെ, കോലാഹലം അല്ല ഉത്തരം എന്ന് പറഞ്ഞാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. മുരളി ഗോപി തിരക്കഥ തയ്യാറാക്കിയ കമ്മാരസംഭവം എന്ന ചിത്രത്തിൽ ദിലീപാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുരളി ഗോപിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് നായകനായ ദിലീപ് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. ഇതോടെ സിനിമയുടെ തുടർന്നുള്ള ചിത്രീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

English summary
murali gopy's facebook post about dileep's arrest.
Please Wait while comments are loading...