മുരുകന്‍ കേസ്: മാരത്തോണ്‍ ചോദ്യം ചെയ്യല്‍, ഡോക്ടര്‍മാരെ 'നിര്‍ത്തി പൊരിച്ചു'... 10 മണിക്കൂര്‍

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: ചികില്‍സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 10 മണിക്കൂറോളാണ് ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തത്. മുരുകനെ കൊണ്ടു വന്നപ്പോള്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു മറുപടി നല്‍കി.

1

ചികില്‍സ നിഷേധിച്ച ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍മാരെയാണ് സിറ്റി ക്രൈംബ്രാഞ്ച് എസിപി എ അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്തത്. അസീസിയ മെഡിക്കല്‍ കോളേജിലെ രാമനുണ്ണി, ഹാഷിഖ്, മെഡിട്രീന ആശുപത്രിയിലെ മഞ്ജു പ്രതാപ് എന്നീ ഡോക്ടര്‍മാരെയാണ് പോലീസ് ചോദ്യം ചെയ്തത്.

2

ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പത് മണിക്കാണ് അവസാനിച്ചത്. വെന്റിലേറ്റര്‍ ആവശ്യമുള്ള രോഗിയെ എത്തിക്കുമ്പോള്‍ സ്വീകരിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങള്‍ പാലിച്ച് വൈകിപ്പിക്കാതെ മറ്റ് ആശുപത്രികളിലേക്ക് മുരുകനെ കൊണ്ടു പോവണമെന്നും തങ്ങള്‍ നിര്‍ദേശിച്ചതായി ഡോക്ടര്‍മാര്‍ മൊഴി നല്‍കി. കൊല്ലം മെഡിസിറ്റി, തിരുവനന്തപുരം എസ്‌യുടി ഡോക്ടര്‍മാരോട് ഇന്നു ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Murugan's death case: Police interrogated doctors

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്