കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറോസ് പക്ഷത്തെ പാടെ തള്ളി; എംഎസ്എഫ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കി

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹി പട്ടിക പുറക്കിറക്കി. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് പട്ടിക തയ്യാറാക്കുന്നത്. പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദേശിച്ചയാളെ അധ്യക്ഷനാക്കിയാണ് പട്ടിക പുറത്തിറക്കിയത്. പികെ നവാസ് വള്ളിക്കുന്നാണ് പ്രസിഡണ്ട്. ജനറല്‍ സെക്രട്ടറിയായി ലത്തീഫ് തുറയൂറും ട്രഷററായി സിജെ നജാഫിനേയുമാണ് തെരഞ്ഞെടുത്തത്.

പികെ ഫിറോസ് പക്ഷത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഭാരവാഹിപട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന എംഎസ്എഫ് കൗണ്‍സില്‍ യോഗം ബഹളത്തെ തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാതെ പിരിഞ്ഞിരുന്നു. നവാസ് വള്ളിക്കുന്നിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പി കെ ഫിറോസ് പക്ഷത്തിന്റെ നിലപാട്. എന്നാല്‍ നവാസിനെ തന്നെ പ്രസിഡണ്ടാക്കിയതാണ് ഭാരവാഹിപട്ടിക പുറത്തിറക്കിയത്.

firoz

നിഷാദ് കെ സലീമിന്റെ പേരായിരുന്നു ഫിറോസ് പക്ഷം ഉയര്‍ത്തിയത്. ഷബീറിന്റെ പേരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.എന്നാല്‍ ഇതില്‍ വലിയ ഭിന്നത ഉടലെടുത്തു. ഭിന്നത രൂക്ഷമായതോടെ റിട്ടേണിംഗ് ഓഫീസര്‍മാരെ തടഞ്ഞുവെക്കുന്നതുള്‍പ്പെടെ പ്രശ്‌നങ്ങളിലേക്ക് എത്തിയിരുന്നു. പിന്നാലെയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ ഹൈദരലി ശിഹാബ തങ്ങള്‍ക്ക് വിട്ടത്.എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കളെ പൂട്ടിയിട്ടത് വലിയ വിവാദമായിരുന്നു.
കോഴിക്കോട് വച്ച് നടന്ന എംഎസ്എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൗണ്‍സില്‍ യോഗം ബഹളത്തിലെട്ടുകയും മുതിര്‍ന്ന ലീഗ് നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിടുകയുമായിരുന്നു. സംഭവത്തില്‍ ആറ് എംഎസ്എഫ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടക്കന്‍... 5 എംഎല്‍എമാരെ പുറത്താക്കി, 22 എംഎല്‍എമാര്‍ ജയ്പൂരില്‍!ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പൂഴിക്കടക്കന്‍... 5 എംഎല്‍എമാരെ പുറത്താക്കി, 22 എംഎല്‍എമാര്‍ ജയ്പൂരില്‍!

മുഫീദ് റഹ്മാന്‍ നാദാപുരം, അഡ്വ കെടി ജാസിം, കെപി റാഷിദ് കൊടുവള്ളി, അര്‍ഷാദ് ജാതിയേരി, ഇകെ ശഫാഫ് പേരാവൂര്‍, ഷബീര്‍ അലി തെക്കേകാട്ട് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മുസ്ലിം ലീഗ് നേതൃത്വത്തിന്റേതാണ് നടപടി. സംസ്ഥാന കൗണ്‍സിലിനിടെ നടന്ന തര്‍ക്കങ്ങളും വാക്കേറ്റവും കയ്യാങ്കളിയും സംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെതിരെ പ്രതിഷേധിച്ച മലപ്പുറം എംഎസ്എഫ് ജില്ലാ പ്രസിഡണ്ടിനേയും നീക്കം ചെയ്തിരുന്നു.

റിയാസ് പുല്‍പ്പറ്റെയായിരുന്നു തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്.പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

English summary
Muslim League Announces MSF State Leadership List
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X