മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് മഞ്ചേര്വരം. ബിജെപി ജയത്തിന്റെ വക്കിലെത്തുന്ന മണ്ഡലമാണിത്. രണ്ട് തവണ ബിജെപി നേതാവ് കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിലാണ് തോല്‍വി അറിഞ്ഞത്. ഒരു തവണ കോടതി നടപടികളിലേക്കും നീണ്ടിരുന്നു. ഇത്തവണ വീണ്ടും കെ സുരേന്ദ്രന് എത്തിയപ്പോള്‍ ചില സാധ്യതകള്‍ തെളിയുകയാണ്.
സിറ്റിങ് എംഎല്‍എ എകെഎം അഷ്റഫ് തന്നെയാണ് ഇത്തവണയും മുസ്ലിം ലീഗിന് വേണ്ടി കളത്തിലിറങ്ങുന്നത്. സിപിഎം മല്‍സരിപ്പിക്കുന്നത് കെആര്‍ ജയാനന്ദയെ ആണ്. യുഡിഎഫും ബിജെപിയും തമ്മിലുള്ള ശക്തമായ മല്‍സരമായിരിക്കും ഇത്തവണ എന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയിലെ പ്രാദേശിക വാദവും ഉള്‍പ്പോരും അഷറഫിന് ആശ്വാസം നല്‍കിയിരുന്നു.

എന്നാല്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനങ്ങളില്‍ ചിത്രം മാറുകയാണ്. സിപിഎം പൊതുസ്വതന്ത്രനെ മല്സരിപ്പിക്കാതിരിക്കുകയും ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തതോടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എസ്ഡിപിഐ. നേരത്തെ സിപിഎമ്മിന്റെ പൊതുസ്വതന്ത്രനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ പറഞ്ഞിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂരിനെ പരിഗണിക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ഇദ്ദേഹത്തെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ ധാരണയാകുകയും ചെയ്തു. ഒടുവിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ മാറ്റിയത്. ഇതോടെയാണ് എസ്ഡിപിഐ മല്‍സരിക്കാന്‍ തീരുമാനിച്ചതും ജില്ലാ കൗണ്‍സില്‍ അംഗം കെഎം അഷറഫ് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതും.
ബിജെപി ക്യാമ്പില്‍ ആശ്വാസം
2016ലും 2021ലും യുഡിഎഫിനായിരുന്നു എസ്ഡിപിഐയുടെ പിന്തുണ. ബിജെപി ജയിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. എന്നാല്‍ യുഡിഎഫുമായുള്ള തര്‍ക്കമാണ് ഇത്തവണ പൊതു സ്വതന്ത്രനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐയെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ എസ്ഡിപിഐ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഏറെ ആശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്ഡിപിഐക്ക് 7000ത്തോളം വോട്ട് കിട്ടിയിട്ടുണ്ട്. 10000 വോട്ട് വരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തുച്ഛം വോട്ടിന് ജയപരാജയങ്ങള്‍ സംഭവിക്കുന്ന മണ്ഡലമായതിനാല്‍ എസ്ഡിപിഐ വോട്ട് നിര്‍ണായകമാണ്. ഇത് ബിജെപിക്ക് സാധ്യത തെളിയാന്‍ ഇടയാക്കി. എന്നാല്‍ എസ്ഡിപിഐ പിന്തിരിപ്പിക്കാന് യുഡിഎഫ് ക്യാമ്പ് ശ്രമിക്കുന്നുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് എകെഎം അഷ്റഫ് എന്നാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പേര് കെഎം അഷ്റഫ് എന്നും. പേരിലെ സാമ്യതയും വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് യുഡിഎഫും മുസ്ലിം ലീഗും ഭയക്കുന്നു. 2021ല്‍ 855 വോട്ടിനാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ജയിച്ചത്. 2016ല്‍ 89 വോട്ടിനും. ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ് മഞ്ചേശ്വരം മണ്ഡലത്തിലേത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ














Click it and Unblock the Notifications