ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം
ദോഹ: ഇറാന്റെ ആക്രമണം ഇത്രയും രൂക്ഷമാകുമെന്ന് ഖത്തര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതി ശേഷിയില്‍ 17 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വാര്‍ഷിക വരുമാനത്തില്‍ 2000 കോടി ഡോളറിന്റെ നഷ്ടം. അറ്റക്കുറ്റ പണിക്ക് ഏകദേശം 2600 കോടി ഡോളര്‍ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം പഴയ പോലെ ആകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് ഖത്തര്‍ എനര്‍ജി സിഇഒ സഅദ് അല്‍ കഅബി പറയുന്നത്.
ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും വന്‍തോതില്‍ വാതകം കയറ്റുമതി ചെയ്യുന്ന ഖത്തറിന് വലിയ വരുമാന നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹോര്‍മുസ് വഴിയുള്ള കയറ്റുമതി ഖത്തറിന് സാധിക്കുന്നില്ല. ഖത്തറില്‍ മൊത്തം 14 എല്‍എന്‍ജി ട്രെയിനുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം കേടായി. രണ്ട് ജിടിഎല്‍ കേന്ദ്രവും തകര്‍ന്നു.

ഇറാന് ഇത്തരത്തില്‍ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് സഅദ് അല്‍ കഅബി പറയുന്നത്. പല കരാറുകളിലും ഫോഴ്സ് മഷര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍. അപ്രതീക്ഷിത സംഭവങ്ങളില്‍ നഷ്ടം സംഭവിക്കുമ്പോള്‍ കരാര്‍ നടപ്പാക്കാനുള്ള പ്രയാസം പ്രകടിപ്പിക്കുന്നതാണ് ഫോഴ്സ് മെഷര്‍. മിക്ക കരാറുകളിലും ഇങ്ങനെ ഒരു വകുപ്പ് ഉണ്ടാകാറുണ്ട്.
ഇറ്റലി, ബെല്‍ജിയം, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഖത്തറിലെ പുതിയ നഷ്ടങ്ങള്‍ തിരിച്ചടിയാകുന്നത്. ഖത്തറിന്റെ ഏറ്റവും വലിയ എല്‍എന്‍ജി പ്ലാന്റായ റാസ് ലഫാനില്‍ ആക്രമണം ഉണ്ടായതോടെ ഇവിടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാലേ പ്രവര്‍ത്തനം പുനരാരംഭിക്കൂ എന്നാണ് ഖത്തറിന്റെ നിലപാട്.
ജിസിസി രാജ്യങ്ങളെ 20 വര്‍ഷം പിന്നോട്ടടിച്ചു
ഗള്‍ഫിലെ ആക്രമണങ്ങള്‍ മേഖലയെ 20 വര്‍ഷം പിന്നോട്ടടിപ്പിച്ചുവെന്ന് ഖത്തര്‍ അഭിപ്രായപ്പെടുന്നു. ഖത്തറിലെ ആക്രമണത്തില്‍ അമേരിക്കക്കും വലിയ നഷ്ടമാണ്. തകര്‍ന്ന എല്‍എന്‍ജി കേന്ദ്രത്തില്‍ അമേരിക്കന്‍ എണ്ണ കമ്പനിയായ എക്സോണ്‍ മൊബിലിന് 34 ശതമാനം ഓഹരിയുണ്ട്. ജിടിഎല്‍ കേന്ദ്രത്തില്‍ ബ്രിട്ടന്റെ ഷെല്‍ കമ്പനിക്കും ഓഹരിയുണ്ട്.
ഖത്തറിന്റെ കണ്ടന്‍സേറ്റ് കയറ്റുമതിയില്‍ 24 ശതമാനം കുറവ് വന്നു. എല്‍പിജി കയറ്റുമതി 13 ശതമാനം കുറഞ്ഞു. ഹീലിയം കയറ്റുമതി 14 ശതമാനം താഴ്ന്നു. നാഫ്തയുടെയും സള്‍ഫറിന്റെയും കയറ്റുമതി ആറ് ശതമാനവും കുറഞ്ഞു. ഇന്ത്യയിലെ റസ്റ്ററന്റുകളെയും ദക്ഷിണ കൊറിയയിലെ ചിപ് മേക്കേഴ്സിനെയും വരെ ഖത്തറിന്റെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇന്ത്യ 20 ശതമാനം എല്‍എന്‍ജിയാണ് ഖത്തറില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
നോര്‍ത്ത് ഫീല്‍ഡ് വാതകപ്പാടത്തിന്റെ വിപുലീകരണം ഖത്തര്‍ നിര്‍ത്തിവച്ചു. ഇനി ഒരു വര്‍ഷം വരെ നീളുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. എല്ലാ വിഭാഗവും ആക്രമണങ്ങളില്‍ നിന്ന് പിന്തിരിയണം എന്ന് ഖത്തര്‍ ആവശ്യപ്പെടുന്നു. ഇന്നും ഖത്തറിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണുകളെത്തി. ഗള്‍ഫിലെ എല്ലാ കമ്പനികളിലും എണ്ണ കേന്ദ്രങ്ങളിലും അമേരിക്ക് നിക്ഷേപമുണ്ട് എന്നതാണ് ഇറാന്റെ ഈ നീക്കത്തിന് കാരണം. ഇറാന് ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്ന് കരുതിയില്ല എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
-
മഴയിൽ മുങ്ങി യുഎഇയിലെ ഈദ് ആഘോഷം; ദുബായിലും അബുദാബിയിലും കനത്ത മഴ, ഡ്രൈവർമാർ സൂക്ഷിക്കണം! -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്














Click it and Unblock the Notifications