നാലു പേരുടെ അരുംകൊല!! എന്നിട്ടും കേദല്‍ രാജ രക്ഷപ്പെട്ടു!!! വിചാരണ പോലും വേണ്ടത്രേ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നന്തന്‍കോട്ട് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ നാലുപേരെ അരുംകൊല ചെയ്ത കേദല്‍ ജിന്‍സന്‍ രാജ രക്ഷപ്പെട്ടു. കൂട്ടക്കൊല കേസില്‍ വിചാരണ നേരിടാന്‍ സജ്ജമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് കേദലിന് തുണയായിരിക്കുന്നത്. പ്രതി കേദലിന് സ്‌ക്രീസോഫ്രീനിയ ആണെന്ന് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍ ജീനിന്റെ ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേദലിനെ തമ്പാനൂര്‍ റെയില്‍വെസ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസാണ്പിടികൂടിയത്.

സാത്താൻ സേവ കേരളത്തേയും വരിഞ്ഞുമുറുക്കുന്നു..!! വൈകൃതങ്ങളുടെ കൂത്തരങ്ങായ ആഭിചാരക്രിയകള്‍..!!

കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

മാനസിക രോഗി

മാനസിക രോഗി

കേദല്‍ മാനസിക രോഗിയാണെന്നാണ് പ്രോസിക്യൂഷന്‍ കേടതിയെ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കേദലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണ നേരിടാന്‍ കേദല്‍ സ‍ജ്ജനല്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

നിരീക്ഷണത്തിനു ശേഷം

നിരീക്ഷണത്തിനു ശേഷം

പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം കേദലിനെ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു. മൂന്നാഴ്ചയോളം കേദല്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേദലിന് മാനസിക രോഗമുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്നാണ് കേദലിനെ ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവിടെയാണ് കേദല്‍ നിരീക്ഷണത്തിലായിരുന്നത്.

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

നേരത്തെ തന്നെ കേദല്‍ മാനസിക രോഗിയാണോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മനശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് മാനസിക രോഗം ഇല്ലെന്നാണ് മനശാസ്ത്ര വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിന് വിധേയനാക്കിയത്.

 നാടിനെ ഞെട്ടിച്ച അരുകൊല

നാടിനെ ഞെട്ടിച്ച അരുകൊല

ഏപ്രില്‍ ഒമ്പതിനാണ് നാടിനെ ഞെട്ടിച്ച അരുംകൊല ഉണ്ടായത്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിതയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലായിരുന്നു.

ആദ്യം ആസ്ട്രല്‍ പ്രോജക്ട്

ആദ്യം ആസ്ട്രല്‍ പ്രോജക്ട്

ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രോജക്ടിന്‍റെ ഭാഗമായിട്ടാണ് കൊലപാതകമെന്നായിരുന്നു കേദല്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് മാറ്റി പറഞ്ഞു. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും വളരെ നാളത്തെ ആസൂത്രണത്തിനു ശേഷമായിരുന്നു കൊല നടത്തിയതെന്നും ഇയാള്‍ പിന്നീട് മൊഴി നല്‍കി

 പിതാവിന്‍റെ സ്വഭാവ ദൂഷ്യം

പിതാവിന്‍റെ സ്വഭാവ ദൂഷ്യം

എന്നാല്‍ കേദല്‍ വീണ്ടും മൊഴി മാറ്റിയിരുന്നു. പിതാവിന്‍റെ സ്വഭാവ ദൂഷ്യം കാരണമാണ് കൊല നടത്തിയതെന്നാണ് കേദല്‍ പറ‍ഞ്ഞത്. മദ്യലഹരിയില്‍ പിതാവ് സ്ത്രീകളെ വിളിച്ച് അശ്ലീല സംഭാഷണം നടത്താറുണ്ടായിരുന്നുവെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടും വിലക്കിയില്ലെന്നും ഇതിനെ തുടര്‍ന്നാണ് രണ്ടു പേരെയും കൊന്നതെന്നാണ് കേദല്‍ പറഞ്ഞത്. ഒറ്റക്കായി പോകും എന്നുള്ളത് കൊണ്ടായിരുന്നു സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നും കേദല്‍ പറഞ്ഞിരുന്നു.

English summary
nathankode murder case accused kedal raja mental patient
Please Wait while comments are loading...