അച്ഛനെ കണ്ടു പഠിക്കൂ!!! പറഞ്ഞത്...ഉദ്ധേശിച്ച ആള്‍, പക്ഷെ കാര്യം എല്ലാവര്‍ക്കും മനസ്സിലായി!!

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളില്‍ പെട്ട് നില്‍ക്കവെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ മകന്‍ കെ പി കൃഷ്ണകുമാര്‍ രംഗത്ത്. മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായിയെ പേരെടുത്തു പറയാതെ കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തിയത്.

പോലീസ് ആസ്ഥാനത്ത് പൊരിഞ്ഞ അടി!! വില്ലന്‍ സെന്‍കുമാറോ, തച്ചങ്കരിയോ ? പിണറായി ഇടപെടും....

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

നമുക്ക് ഇങ്ങനെയൊരു മുഖ്യമന്തിയുണ്ടായിരുന്നു

നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നുവെന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് കൃഷ്ണകുമാര്‍ പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്.

അച്ഛനെ ഓര്‍മിച്ചു

നിലവില്‍ രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആയിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നു ആലോചിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

പെട്ടെന്ന് പരിഹരിക്കും

ഇപ്പോള്‍ ആഴ്ചകളോളം നീട്ടിക്കൊണ്ടുപോവുന്ന പല വിവാദങ്ങളും അച്ഛന്‍ ഒരു ദിവസം കൊണ്ടു തന്നെ തീര്‍ക്കുമായിരുന്നു. പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവായിരുന്നു അച്ഛന്റെ പ്രത്യേകതയെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

തൂമ്പ കൊണ്ട് എടുക്കുന്നു

സൂചി കൊണ്ട് എടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ട് എടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മവരുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരെയും പരിഗണിച്ചു

എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്ന രീതിയില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ അച്ഛന്‍ വേര്‍തിരിച്ചിരുന്നില്ല. ജോലിയിലെ മിടുക്ക് കൊണ്ടാണ് അദ്ദേഹം ഉദ്യോഗസ്ഥരെ വിലയിരുത്തിയിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായതു കൊണ്ട് അച്ഛന്‍ ആരെയും മാറ്റിനിര്‍ത്തിയിരുന്നില്ല.

വിവാദങ്ങളുമില്ല

ഉദ്യോഗസ്ഥരെ വേര്‍തിരിച്ചു കാണാത്ത അച്ഛന്റെ ഈ നിലപാട് മൂലം ഐഎഎസ്, ഐപിഎസ് വിവാദങ്ങളും ഉണ്ടായിരുന്നില്ലെന്ന് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

വ്യക്തിബന്ധം

രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണ് അച്ഛന്‍ കാത്തുസൂക്ഷിച്ചിരുന്നത്. മരിക്കുന്നതിനു ആറു മാസം മുമ്പ് അച്ഛന്‍ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുമ്പോള്‍ കെ കരുണാകരന്‍ കാണാന്‍ വന്നിരുന്നു. ആ കാഴ്ച വികാരനിര്‍ഭരമായിരുന്നു. കാരണം അത്രയും ആഴമുള്ളതായിരുന്നു അവരുടെ സൗഹൃദമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഒരു ആരോപണം പോലുമില്ല

11 വര്‍ഷത്തോളം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അച്ഛനു നേരെ ഒരു അഴിമതി ആരോപണം പോലുമുണ്ടായിട്ടില്ല. ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതില്‍ അപ്പുറമാണിതെന്നും കൃഷ്ണകുമാര്‍ ലേഖനത്തില്‍ പറയുന്നു.

English summary
Former chief minister EK Nayanar's son criticize Pinarayi vijayan.
Please Wait while comments are loading...