സരിതയുടേത് ഇനി ആരോപണങ്ങളല്ല, എല്ലാം സത്യമാകും? കേരളം കാത്തിരിക്കുന്നത്...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതികേസില്‍ നിര്‍ണായക തീരുമാനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസിലെ പ്രമുഖര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സോളാര്‍ കേസ് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

സോളാര്‍ കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇനി കേസ് ആവുകയാണ്. സരിതയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക പീഡനത്തിനടക്കം കോസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാം! സരിത നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കമ്മീഷനും

സരിതയുടെ ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് അഴിഞ്ഞുലയും; ഉമ്മന്‍ ചാണ്ടിയും ആര്യാടനും പിന്നെ ആ തങ്ങളും?

ആരോപണങ്ങള്‍ യാഥാര്‍ഥ്യമാകുന്നു

ആരോപണങ്ങള്‍ യാഥാര്‍ഥ്യമാകുന്നു

സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം കോണ്‍ഗ്രസിലെ പ്രമുഖര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പുതിയ കേസുകള്‍

പുതിയ കേസുകള്‍

സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്.

പുതിയ സംഘം

പുതിയ സംഘം

കേസ് അന്വേഷിക്കാനായി പുതിയ സംഘത്തെയും തീരുമാനിച്ചിട്ടുണ്ട്. ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ ഐപിഎസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എസ്പി ദിനേന്ദ്ര കശ്യപ്, രാജീവ്, ഡിവൈഎസ്പിമാരായ ബിജിമോന്‍, ബി രാധാകൃഷ്ണപിള്ള, ഷാനവാസ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫായിരുന്ന ജിക്കുമോന്‍ ജേക്കബ്, ടെനി ജോപ്പന്‍, സലിം രാജ് എന്നിവര്‍ക്കെതിരെയാണ് അഴിമതി നിരോധന നി.യമ പ്രകാരം വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ഇവര്‍ സോളാര്‍ കമ്പനി പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

തിരുവഞ്ചൂരും ആര്യാടനും

തിരുവഞ്ചൂരും ആര്യാടനും


കേസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ കൂട്ടു നിന്ന മുന്‍ അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തും. ടീം സോളാറിനെ വഴിവിട്ട് സഹായിച്ചതിനാണ് ആര്യാടനെതിരെ കേസെടുക്കുന്നത്.

തെളിവ് നശിപ്പിച്ചതിനും

തെളിവ് നശിപ്പിച്ചതിനും

തെളിവ് നശിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തും. ഡിജിപി ഹേമചന്ദ്രന്‍, ഐജി കെ പദ്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുത്ത് അന്വേഷണം നടത്തും. ഇവര്‍ക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാകും. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കും. തെളിവ് നശിിപ്പിച്ച മുന്‍ എംഎല്‍എമാരായ ബെനനി ബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ക്കെതിരെയും അന്വേഷണം.

ലൈംഗിക ആരോപണം

ലൈംഗിക ആരോപണം

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സരിത നടത്തിയ ലൈംഗിക ആരോപണം വന്‍ വിവാദമായിരുന്നു. 2013 ജൂലൈ 19ന് ജയിലില്‍ വച്ച് സരിത എഴുതിയ കത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 24 പേജുള്ള കത്താണ് സരിത എഴുതിയത്. ക്ലിഫ് ഹൗസില്‍ വച്ച് ഒന്നിലധികം തവണ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചെന്നാണ് ആരോപണം.

ബലാത്സംഗത്തിന് കേസ്

ബലാത്സംഗത്തിന് കേസ്

സരിതയുടെ ലൈംഗിക ആരോപണത്തില്‍ കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളിലാണ് അന്വേഷണം. സരിതയുടെ ലൈംഗിക ആരോപണത്തില്‍ ഗുരുതര അന്വേഷണം നടത്തിയില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

 പത്ത് പേര്‍ക്കെതിരെ

പത്ത് പേര്‍ക്കെതിരെ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെസി വണുഗോപാല്‍, ജോസ് കെ മാണി, പളനി സ്വാമി, എന്‍ സുബ്രഹ്മണ്യം, ഐജി പദ്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് കേസ്.

English summary
new cases and investigation in solar corruption

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്