കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവദമ്പതികളെ കൊന്നത് ഇതരസംസ്ഥാനക്കാരോ? ആസൂത്രിതം, മുളകുപൊടി!! വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മക്കിയാടിന് സമീപം നവദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്. പോലീസ് ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുന്നു. കുടുംബപരമായോ സൗഹൃദത്തിലോ ശത്രുക്കളില്ലാത്ത വ്യക്തിയാണ് മരിച്ച ഉമ്മര്‍. ഫാത്തിമ ഈ വീട്ടിലേക്ക് വധുവായി വന്നത് കൂടുതല്‍ സ്വര്‍ണവുമായിട്ടുമല്ല. അക്രമിയുടെ ലക്ഷ്യം സ്വര്‍ണമോ പണമോ അല്ലെന്നാണ് പോലീസ് നിമഗനം. അതിന് കാരണങ്ങളുമുണ്ട്.

മാത്രമല്ല, അക്രമി പോലീസിനെ വഴിതെറ്റിക്കാന്‍ ചില നീക്കങ്ങളും നടത്തിയിട്ടുണ്ട്. ഉമ്മര്‍ അംഗമായ തബ്‌ലീഗ് ജമാഅത്തിലും ഒട്ടേറെ ഇതരസംസ്ഥാനക്കാരുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പിന്‍വാതിലൂടെയാണ് അക്രമി അകത്ത് കയറിയത്. വിവരങ്ങള്‍ ഇങ്ങനെ...

 രക്തത്തില്‍ കുളിച്ച മൃതദേഹങ്ങള്‍

രക്തത്തില്‍ കുളിച്ച മൃതദേഹങ്ങള്‍

വെള്ളിയാഴ്ച രാവിലെയാണ് ഇരട്ട കൊലപാതകം നടന്നത് പുറംലോകം അറിഞ്ഞത്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത മറ്റൊരു മകന്റെ വീട്ടില്‍ മരുമകള്‍ക്ക് അന്തിക്കൂട്ടിന് പോയിരുന്നു. ആ മകന്‍ വിദേശത്താണ്. രാവിലെ ഉമ്മറിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്.

കഴുത്തിനും തലയ്ക്കും വെട്ടേറ്റു

കഴുത്തിനും തലയ്ക്കും വെട്ടേറ്റു

ഉമ്മറിന്റെ മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലും ഫാത്തിമയുടെത് കട്ടിലില്‍ മലര്‍ന്നുമായിരുന്നു. ഇരുവര്‍ക്കും കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട. മോഷണശ്രമമാണോ അതോ വ്യക്തി വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് പറയാറായിട്ടില്ല. മോഷണമല്ലെന്ന് സംശിയിക്കാന്‍ പല കാരണങ്ങളുമുണ്ട്.

ആര്‍ക്കാണ് സാധിക്കുക

ആര്‍ക്കാണ് സാധിക്കുക

ഉമ്മറിന്റെ വീടിനോട് ചേര്‍ന്നാണ് മറ്റു സഹോദരങ്ങളുടെ വീടുകളും. ആളൊഴിഞ്ഞ പ്രദേശമല്ലിത്. റോഡിനോട് ചേര്‍ന്ന സ്ഥലം. ഇത്തരമൊരു സ്ഥലത്ത് വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുപേരെ ആരുമറിയാതെ കൊലപ്പെടുത്താന്‍ ആര്‍ക്കാണ് സാധിക്കുക എന്നാണ് പോലീസ് പരിശോധിക്കുന്നത്.

പണം നഷ്ടപ്പെട്ടില്ല, മോഷണശ്രമമല്ല

പണം നഷ്ടപ്പെട്ടില്ല, മോഷണശ്രമമല്ല

ഫാത്തിമയുടെ കൈയ്യില്‍ മോതിരമുണ്ട്. കമ്മലുണ്ട്. ഉമ്മറിന്റെ പോക്കറ്റില്‍ 4000 രൂപയുണ്ട്. ഇതൊന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെങ്കില്‍ ഇതെല്ലാം നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഉമ്മറിനോട് വ്യക്തിവൈരാഗ്യമുള്ള ആരുമില്ലെന്നാണ് പറയപ്പെടുന്നത്.

20 പേരെ ചോദ്യം ചെയ്തു

20 പേരെ ചോദ്യം ചെയ്തു

ആരുമായും വിദ്വേഷം പുലര്‍ത്തുന്ന വ്യക്തിയായിരുന്നില്ല ഉമ്മര്‍. കുടുംബവും അങ്ങനെ തന്നെ. ഇരട്ട കൊലപാതകം നാടിനെ അക്ഷാര്‍ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുന്നത്. 20 പേരെ ചോദ്യം ചെയ്തുവെന്ന് പോലീസ് പറയുന്നു.

മൂര്‍ച്ചയേറിയ ആയുധങ്ങള്‍

മൂര്‍ച്ചയേറിയ ആയുധങ്ങള്‍

കൊലയാളിലെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മൂര്‍ചയേറിയ ആയുധം കൊണ്ടാണ് വെട്ടിയിരിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കും. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പിന്‍വാതില്‍ വഴി

പിന്‍വാതില്‍ വഴി

വീടിന്റെ പിന്‍വാതില്‍ അത്ര അടച്ചുറപ്പുള്ളതല്ല. അതുവഴിയാണ് അക്രമി അകത്തു കയറിയത്. എന്നാല്‍ ഉമ്മറിന്റെ കിടപ്പുമുറിയുടെ വാതില്‍ അടച്ചുറപ്പുള്ളതാണ്. ഈ വാതിലിന് യാതൊരു കുഴപ്പവുമില്ല. തള്ളിത്തുറക്കാന്‍ ശ്രമിച്ച അടയാളങ്ങളുമില്ല. മല്‍പ്പിടുത്തം നടന്നതായി സൂചനയും ലഭിച്ചിട്ടില്ല.

മുളകുപൊടി വിതറി

മുളകുപൊടി വിതറി

കൊലപാതകം നടന്ന മുറിയില്‍ മുളകുപൊടി വിതറിയിട്ടുണ്ട്. അടുക്കറയിലെ ടിന്നില്‍ നിന്നെടുത്ത മുളകുപൊടിയാണിതെന്ന് ബോധ്യമായി. അടുക്കളയിലും മുളകുപൊടി വിതറിയിട്ടുണ്ട്. പോലീസ് നായ മണം പിടിക്കാതിരിക്കാനാണിതെന്ന് സംശയിക്കുന്നു. പോലീസ് നായ മുളകുപൊടിയുള്ള ഭാഗത്തേക്ക് പോയതേയില്ല.

ആയുധങ്ങള്‍ എവിടെ

ആയുധങ്ങള്‍ എവിടെ

വീട്ടില്‍ നിന്ന് മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം. സഹോദരന്റെ പുതിയ വീടിന്റെ താമസവും ഇതോടൊപ്പമായിരുന്നു. ഉമ്മറിന്റെ കുടുംബം അത്ര ഉയര്‍ന്നസാമ്പത്തിക നിലയിലുള്ളവരല്ല.

വളകളും മാലയും കാണാനില്ല

വളകളും മാലയും കാണാനില്ല

ഫാത്തിമയുടെ വളകളും മാലയും കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഉമ്മര്‍ വിറ്റോ എന്നും പോലീസ് പരിശോധിച്ചവരികയാണ്. കൃഷി വരുമാന മാര്‍ഗമായിട്ടുള്ള സാധാരണ കുടുബത്തിലാണ് ഇത്രയും ക്രൂരമായ കൊലപാതകം നടന്നത്. മോഷണമല്ല അക്രമിയുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പോലീസ്.

വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അധ്യാപകരും പ്രിന്‍സിപ്പാളും, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്വിദ്യാര്‍ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു; അധ്യാപകരും പ്രിന്‍സിപ്പാളും, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സൗദി അറേബ്യയുടെ യുദ്ധഭീഷണി തള്ളി; ആയുധ ചര്‍ച്ച ഖത്തര്‍ ശരിവച്ചു, അമീര്‍ തുറന്നുപറഞ്ഞുസൗദി അറേബ്യയുടെ യുദ്ധഭീഷണി തള്ളി; ആയുധ ചര്‍ച്ച ഖത്തര്‍ ശരിവച്ചു, അമീര്‍ തുറന്നുപറഞ്ഞു

English summary
New Couple Hacked to Death in Wayanad, Probe Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X